ETV Bharat / state

കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് ധാരണയായെന്ന് കെ. സുധാകരൻ എംപി - udf candidates

കഴിഞ്ഞ തവണ ഭരണം നഷ്ടമായത് സ്ഥാനാർഥി നിർണയത്തിലെ അപാകത കൊണ്ടാണെന്ന് കെ. സുധാകരൻ എംപി.ഇത്തവണ അതെല്ലാം പരിഹരിച്ചാണ് സ്ഥാനാർഥി നിർണ്ണയം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

k sudhakaran exclusive byite  kannur cooperation  k sudhakaran  udf candidates  കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് ധാരണയായെന്ന്
കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് ധാരണയായെന്ന് കെ. സുധാകരൻ
author img

By

Published : Nov 17, 2020, 5:28 PM IST

Updated : Nov 17, 2020, 5:46 PM IST

കണ്ണൂർ: കോർപറേഷൻ ഭരണം കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടമായത് സ്ഥാനാർഥി നിർണ്ണയത്തിലെ അപാകത കൊണ്ടാണെന്ന് തുറന്ന് സമ്മതിച്ച് കെ. സുധാകരൻ എംപി. ഒരു നിശ്ചയവുമില്ലാതെയാണ് യുഡിഎഫ് ജനവിധി തേടിയത്. അതിന്‍റെ ഫലം അനുഭവിച്ചു. ഈ തവണ അതെല്ലാം പരിഹരിച്ചു മുന്നോട്ട് പോവുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റും എംപിയുമായ കെ. സുധാകരൻ ഇടിവി ഭാരതിനോട് പറഞ്ഞു. മുസ്ലിംലീഗിന് ഒരു സീറ്റ് അധികം നൽകിയാണ് കോൺഗ്രസ് നേതൃത്വം പ്രശ്നം പരിഹരിച്ചത്. ഉഭയകക്ഷി ചർച്ചയിൽ പ്രശ്നം പരിഹരിച്ചെന്നും അവർക്കുള്ളിലെ തർക്കം ലീഗ് നേതൃത്വം തന്നെ പരിഹരിക്കട്ടെയെന്നും സുധാകരൻ പറഞ്ഞു.

കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് ധാരണയായെന്ന് കെ. സുധാകരൻ എംപി

അതേ സമയം കോൺഗ്രസിൽ മേയർ സ്ഥാനാർഥി ആരെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം കണ്ടെത്താൻ പാർട്ടിക്കായിട്ടില്ല. പി കെ രാഗേഷ് വിമതനായപ്പോൾ നേതൃനിരയിലേക്ക് കയറിവന്ന ടി ഒ മോഹനനാണ് മേയർ കസേര നോട്ടമിട്ടിരിക്കുന്നത്. എന്നാൽ പിന്നീട് സുധാകരനൊപ്പം ചേർന്ന പി കെ രാഗേഷും ഇതേ ചിന്തയിലാണ്. എന്നാൽ കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജിനെ ജില്ലാ കോൺഗ്രസ് നേതൃത്വം രംഗത്ത് ഇറക്കിയതോടെ വടം വലി രൂക്ഷമാണ്. എല്ലാം രമ്യമായി പരിഹരിക്കുമെന്നാണ് കെ സുധാകരൻ എംപി പറയുന്നത്.

Last Updated : Nov 17, 2020, 5:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.