ETV Bharat / state

ഗവര്‍ണര്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ നീക്കം: അനധികൃത നിയമനങ്ങള്‍ നടത്താനെന്ന് കെ സുധാകരൻ - governor Arif Mohammed Khan

സര്‍വകലാശാലകളില്‍ അനധികൃത നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമാണ് ഗവര്‍ണര്‍ക്ക് എതിരെയുള്ള ബില്‍ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചു. ഗവര്‍ണറും സര്‍ക്കാരും സ്വയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു

KPCC president K Sudhakaran  K Sudhakaran about ordinance against governor  ordinance against governor  ordinance to remove governor from chancellor post  ഗവര്‍ണര്‍  കെ സുധാകരന്‍  ഗവര്‍ണര്‍ക്ക് എതിരെയുള്ള ബില്‍  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍  കെ സുധാകരന്‍  governor Arif Mohammed Khan  CM Pinarayi Vijayan
'ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ ചുമതല മാത്രം നിര്‍വഹിക്കുക, സഭയിൽ ബില്ല് വന്നാൽ ശക്തമായി എതിർക്കും': കെ സുധാകരന്‍
author img

By

Published : Nov 9, 2022, 1:41 PM IST

കണ്ണൂര്‍: ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം നിലനിർത്തണമെന്നും സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ്‌ സര്‍ക്കാരില്‍ നിരവധി അനധികൃത നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നും സര്‍വകലാശാലകളിലും അത്തരം നിയമനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമാണ് ഗവര്‍ണർക്ക് എതിരെ കൊണ്ടുവരുന്ന ബില്‍ എന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

കെ സുധാകരന്‍ പ്രതികരിക്കുന്നു

അതേ സമയം വിസി മാരെ പുറത്താക്കുന്ന ഗവർണറുടെ നടപടിയോട് കോൺഗ്രസ് യോജിക്കില്ലെന്നും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഗവര്‍ണറും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറും സര്‍ക്കാരും സ്വയം തിരുത്തണമെന്നും സഭയിൽ ബില്ല് വന്നാൽ ശക്തമായി എതിർക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.