ETV Bharat / state

കണ്ണൂരില്‍ സിപിഎം കള്ളവോട്ട് രേഖപ്പെടുത്താന്‍ സാധ്യതയെന്ന് കെ.സുധാകരന്‍ - fake vote

തെരഞ്ഞെടുപ്പിന് നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെല്ലാം ഇടതുപക്ഷ അനുഭാവികളാണെന്നാണ് സുധാകരന്‍റെ ആരോപണം.

കെ.സുധാകരന്‍
author img

By

Published : Mar 29, 2019, 11:20 PM IST

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍സിപിഎംകള്ളവോട്ട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. സുധാകരന്‍. ഇടത് അനുകൂല ഉദ്യോഗസ്ഥരെയാണ് ഇവിടെ തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയമിച്ചിരിക്കുന്നത്. സുരക്ഷാ ചുമതലയുള്ള പൊലീസുകാരില്‍ 65 ശതമാനം പൊലീസുകാരും പരസ്യമായി അവരുടെ ഇടത് അനുഭാവം പ്രകടിപ്പിച്ചിട്ടുള്ളവരാണെന്നും സുധാകരന്‍ ആരോപിച്ചു.

കള്ളവോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചാല്‍ പ്രതികരണം അതീവ ഗുരുതരമായിരിക്കും. സുതാര്യമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് താന്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നും ഇല്ലെങ്കില്‍ പൊതുരംഗം വിടാന്‍ തയ്യാറാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂരില്‍ സിപിഎം കള്ളവോട്ട് രേഖപ്പെടുത്താന്‍ സാധ്യത; കെ.സുധാകരന്‍

Intro:Body:

സുതാര്യമായ തെരെഞ്ഞെടുപ്പ് നടക്കുമോ എന്ന കര്യത്തിൽ ആശങ്കയെന്ന് കെ സുധാകരൻ. കണ്ണൂരിലെ ഇലക്ഷൻ നടപടി ക്രമങ്ങൾ എല്ലാം ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ കയ്യിലാണ്. 65 ശതമാനം പോലീസ് ഉദ്യോഗസ്ഥരും ഇടത് അനുകൂലികൾ. കള്ളവോട്ടുകൾ കൊണ്ട് വിജയിക്കാനാണ് ഇടത് ശ്രമമെന്നും കണ്ണൂരിലെ UDF സ്ഥാനാർത്ഥി കെ. സുധാകരൻ പറഞ്ഞു.

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ സുതാര്യമായ ഇലക്ഷൻ നടക്കുമോ എന്ന കര്യത്തിൽ ആശങ്കയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. കള്ളവോട്ടുകൾ കൊണ്ട് വിജയിക്കാൻ ഇടതു പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ട്. കണ്ണൂരിൽ ഇലക്ഷൻ നടപടി ക്രമങ്ങൾ എല്ലാം ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ കയ്യിലാണ്. 65 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും ഇടത് അനുകൂലികളാണെന്നും കെ സുധാകരന്‍ ആരോപിച്ചു. 

കള്ളവോട്ടുകൾ ഉണ്ടായാൽ പ്രതികരണം അതി ഗുരുതരമായിരിക്കും. സുതാര്യമായ ഇലക്ഷൻ നടന്നാൽ ഒരു ലക്ഷം വോട്ടിനു താൻ ജയിച്ചില്ലെങ്കിൽ പൊതുരംഗം വിടും എന്നു കെ  സുധാകരൻ പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.