കണ്ണൂർ: പൊന്ന്യം സ്‌ഫോടനവും വെഞ്ഞാറമൂട് കൊലപാതകവും ബംഗളൂരു മയക്കുമരുന്ന് കേസും സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.മുരളീധരൻ എം.പി.
സി.ഒ.ടി നസീർ വധശ്രമകേസിലെ പ്രതിയെ പൊന്ന്യം കേസിൽ പിടിച്ചപ്പോൾ കൂടുതൽ തെളിവുകൾ പുറത്ത് വരുമെന്ന് എ.എൻ ഷംസീർ ഭയന്നുവെന്നും അതിനാലാണ് എ.എൻ ഷംസീർ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്നും കെ.മുരളീധരൻ എം.പി ആരോപിച്ചു. കണ്ണൂരിലെ ബോംബ് നിർമാണം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും കണ്ണൂർ എസ്.പിയെ പിണറായി വിജയൻ അഴിച്ച് വിട്ടിരിക്കുകയാണെന്നും കെ. മുരളീധരന്‍ ആരോപിച്ചു.