ETV Bharat / state

മാധ്യമ പ്രവര്‍ത്തകന്‍ എംവി പ്രദീപ് അന്തരിച്ചു - Journalist MV Pradeep Passed Away

Journalist Died: ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എംവി പ്രദീപ്‌ അന്തരിച്ചു. ഹൃദയഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

എംവി പ്രദീപ് അന്തരിച്ചു  മാധ്യമ പ്രവര്‍ത്തകന്‍ എംവി പ്രദീപ് അന്തരിച്ചു  ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എംവി പ്രദീപ്‌  എംവി പ്രദീപ്‌  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news Updates  latest News In Kerala  Journalist MV Pradeep Passed Away  Journalist MV Pradeep
Journalist MV Pradeep Passed Away
author img

By ETV Bharat Kerala Team

Published : Dec 5, 2023, 6:03 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എംവി പ്രദീപ് (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. ഇന്നലെ (ഡിസംബര്‍ 4) രാത്രി 11 മണിയോടെയായിരുന്നു മരണം (Journalist MV Pradeep).

നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു എംവി പ്രദീപ്.

ദീര്‍ഘകാലം വിദ്യാഭ്യാസം ബീറ്റായി റിപ്പോര്‍ട്ട് ചെയ്‌ത്‌ വന്നിരുന്ന എംവി പ്രദീപിന് മികച്ച ഹ്യൂമന്‍ ഇന്‍ട്രസ്റ്റിങ് സ്‌റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1998ല്‍ ശ്രീകണ്‌ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തിയ പ്രദീപ് 2008ല്‍ സബ് എഡിറ്റര്‍ ട്രെയിനിയായി (Journalist Death Case).

ദേശാഭിമാനിയുടെ കൊച്ചി, കോട്ടയം, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്, കോഴിക്കോട് ബ്യൂറോകളിലും സെന്‍ട്രല്‍ ഡെസ്‌കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ശ്രീകണ്‌ഠപുരം എരുവശേരി ചുണ്ടക്കുന്ന് മഴുവഞ്ചേരി വീട്ടില്‍ പരേതനായ വേലപ്പന്‍ നായരുടെയും ലീലാമണിയുടെയും മകനാണ് എംവി പ്രദീപ്. ഭാര്യ: പി കെ സിന്ധുമോള്‍ (ശ്രീകണ്‌ഠാപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് അധ്യാപിക). മകള്‍: അനാമിക (വിദ്യാര്‍ഥിനി, കെഎന്‍എം ഗവ. കോളജ് കാഞ്ഞിരംകുളം). സഹോദരങ്ങള്‍: പ്രദീഷ്, പ്രമീള.

തിരുവനന്തപുരത്തെ വസതിയിലും പ്രസ് ക്‌ളബിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഇന്ന് (05-12-2023) ഉച്ച കഴിഞ്ഞ് സ്വദേശമായ കണ്ണൂര്‍ ശ്രീകണ്‌ഠാപുരത്തേക്ക് കൊണ്ടു പോയി, സംസ്‌കാരം ശ്രീകണ്‌ഠാപുരത്ത് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.