കണ്ണൂർ: പരിയാരം സർക്കാർ മെഡിക്കൽ കോളജിൽ നിന്നും എഴു ലക്ഷം രൂപയുടെ ഉപകരണം കാണാതായി. ഓപറേഷൻ തിയേറ്ററിലെ ലറിങ്കോ സ്കോപി ഉപകരണമാണ് കാണാതായത്. മോഷണം നടന്നതാണെന്നാണ് സംശയം. കൊവിഡ് ചികിത്സയിലുള്ള ചില രോഗികള്‍ക്കും ഇത് ഉപയോഗിക്കാറുണ്ട്.
Read Also...........മുടിയൂർക്കര എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിൽ മോഷണ ശ്രമം
ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് പരിയാരം പൊലിസ് അന്വേഷണം തുടങ്ങി. അതേസമയം ഓപ്പറേഷൻ തിയേറ്ററുള്ള ഭാഗത്ത് സിസിടിവി ഇല്ലെന്ന് പൊലീസ് പറഞ്ഞു.