ETV Bharat / state

കണ്ണൂരിൽ 17 കണ്ടെയ്‌ൻമെന്‍റ് സോണുകൾ കൂടി പ്രഖ്യാപിച്ചു - kannur

തില്ലങ്കേരി- 10, പേരാവൂര്‍- 11, മട്ടന്നൂര്‍- 12, കൂത്തുപറമ്പ- 20, കടമ്പൂര്‍- 2, ഇരിക്കൂര്‍- 4, ആന്തൂര്‍- 22, ചെറുതാഴം- 14, നടുവില്‍- 17, ഇരിട്ടി- 14, ശ്രീകണ്‌ഠാപുരം- 18, ചൊക്ലി- 15 എന്നീ വാര്‍ഡുകളാണ് പുതിയ കണ്ടെയ്‌ൻമെന്‍റ് സോണുകൾ

കണ്ണൂർ  കണ്ടെയ്‌ൻമെന്‍റ് സോണുകൾ  കണ്ണൂർ കൊവിഡ്  kannur covid  kannur  containment zones
കണ്ണൂരിൽ 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ൻമെന്‍റ് സോണുകൾ
author img

By

Published : Jul 19, 2020, 8:43 AM IST

കണ്ണൂർ: ജില്ലയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത 17 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ൻമെന്‍റ് സോണുകളായി ജില്ലാ കലക്‌ടര്‍ പ്രഖ്യാപിച്ചു. തില്ലങ്കേരി- 10, പേരാവൂര്‍- 11, മട്ടന്നൂര്‍- 12, കൂത്തുപറമ്പ- 20, കടമ്പൂര്‍- 2, ഇരിക്കൂര്‍- 4, ആന്തൂര്‍- 22, ചെറുതാഴം- 14, നടുവില്‍- 17, ഇരിട്ടി- 14, ശ്രീകണ്‌ഠാപുരം- 18, ചൊക്ലി- 15 എന്നീ വാര്‍ഡുകളാണ് പുതിയ കണ്ടെയ്‌ൻമെന്‍റ് സോണുകൾ. ഈ പ്രദേശങ്ങളിൽ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്ന്‍‌മെന്‍റ് സോണുകളാക്കുക.

സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കോട്ടയം മലബാര്‍- 14, തൃപ്പങ്ങോട്ടൂര്‍- 16, പയ്യന്നൂര്‍- 21, കതിരൂര്‍- 2, മട്ടന്നൂര്‍- 17 എന്നീ വാര്‍ഡുകളും പാനൂര്‍ നഗരസഭയിലെയും കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തിലെയും മുഴുവന്‍ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടാനും ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടു. അതേസമയം, കണ്ടെയ്‌ൻമെന്‍റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷനിലെ 38, 53 ഡിവിഷനുകളും ചിറക്കല്‍- 1, കതിരൂര്‍- 6, ചെറുകുന്ന്- 12, പിണറായി- 9, പെരളശ്ശേരി- 6, കുറ്റിയാട്ടൂര്‍- 13, ഏഴോം- 7, മാട്ടൂല്‍- 10, മാലൂര്‍- 5, ശ്രീകണ്‌ഠാപുരം- 26, പെരിങ്ങോം വയക്കര- 12, തളിപറമ്പ- 34, മട്ടന്നൂര്‍- 25, രാമന്തളി- 10, മുഴപ്പിലങ്ങാട്- 9, ചൊക്ലി- 1, 5, ചെമ്പിലോട് 15, എന്നീ വാര്‍ഡുകളും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി. കര്‍ക്കടക വാവിനോടനുബന്ധിച്ച് ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും കൂട്ടം ചേര്‍ന്ന് ബലിതര്‍പ്പണം നടത്തുന്നതും നിരോധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.