ETV Bharat / state

വീട്ടില്‍ ഒളിപ്പിച്ച കള്ളത്തോക്ക് പിടികൂടി - kannur thaliparambu

ഒന്നരപവന്‍റെ മാല മോഷണം പോയ സംഭവത്തിന്‍റെ അന്വേഷണത്തിനിടെയാണ് പരാതി നൽകിയ സുനിൽകുമാറിന്‍റെ വീട്ടിൽ നിന്നും കള്ളത്തോക്ക് പിടികൂടിയത്.

മോഷണത്തിന്‍റെ അന്വേഷണത്തിനിടെ കള്ളത്തോക്ക് പിടികൂടി
author img

By

Published : Nov 25, 2019, 4:00 PM IST

കണ്ണൂർ: മാലമോഷണത്തിന്‍റെ അന്വേഷണത്തിനിടെ വീട്ടിൽ ഒളിപ്പിച്ചുവെച്ച കള്ളത്തോക്ക് പിടികൂടി. തളിപ്പറമ്പ് കാർക്കീലിലെ സുനിൽകുമാറിന്‍റെ വീട്ടിൽ നിന്നും ഒന്നരപവന്‍റെ മാല മോഷണം പോയ സംഭവത്തിന്‍റെ അന്വേഷണത്തിനിടെയാണ് കള്ളത്തോക്ക് പിടികൂടിയത്. മാല മോഷണത്തിൽ സുഹൃത്ത് സനൂപിനെ സംശയമുണ്ടെന്ന് കാണിച്ച് സുനിൽകുമാറിന്‍റെ ഭാര്യ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. സനൂപുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ തളിപ്പറമ്പ് എസ്ഐ കെ.പി ഷൈൻ ഫോണിൽ ഒരു തോക്കിന്‍റെ ഫോട്ടോ കാണുകയും തുടർന്നുള്ള ചോദ്യം ചെയ്യലിൽ സുനിൽകുമാറിന്‍റെ വീട്ടിൽ നിന്നും കള്ളത്തോക്ക് കണ്ടെടുക്കുകയും ചെയ്‌തു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Intro:തളിപ്പറമ്പിൽ മാലമോഷണത്തിന്റെ അന്വേഷണത്തിനിടെ വീട്ടിൽ ഒളിപ്പിച്ചു വെച്ച കള്ളത്തോക്ക് പിടികൂടി. Body:കഴിഞ്ഞ ദിവസം കാർക്കീലിലെ സുനിൽകുമാറിന്റെ വീട്ടിൽ നിന്നും ഒന്നരപവന്റെ മാല മോഷണം പോയ സംഭവത്തിന്റെ അന്വേഷണത്തിനിടെയാണ് കള്ളത്തോക്ക് പിടികൂടിയത്. മാല മോഷണത്തിൽ സുനിൽകുമാറിന്റെ ഭാര്യ സുഹൃത്ത് സനൂപിനെ സംശയമുണ്ടെന്ന് കാണിച്ച് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. സനൂപുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ തളിപ്പറമ്പ എസ് ഐ കെ പി ഷൈൻ ഫോണിൽ ഒരു തോക്കിന്റെ ഫോട്ടോ കാണുകയും തുടർന്നുള്ള ചോദ്യം ചെയ്യലിൽ സുനിൽകുമാറിന്റെ വീട്ടിൽ നിന്നും കള്ളത്തോക്ക് പോലീസ് കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷിച്ചു വരികയാണ്. എസ് ഐ കെപി ഷൈൻ, അഡിഷണൽ എസ് ഐ ശാർങ്ധരൻ, എ എസ് ഐ മാരായ ഗംഗാധരൻ, അബ്ദുൽ റഹൂഫ്, സി പി ഓ മാരായ വിപിൻ, ഷിജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.Conclusion:No
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.