കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ കനത്ത മഴയിൽ വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. ചുണ്ടയിൽ സുമതിയുടെ വീട്ടിലേക്കാണ് മതിൽ പൂർണമായും ഇടിഞ്ഞു വീണത്. വീടിന്‍റെ അടുക്കള പൂർണമായും തകർന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.
വാടകയ്ക്ക് താമസിക്കുന്ന ടിആർ മണിയും കുടുംബവുമാണ് ആ സമയം വീട്ടിൽ ഉണ്ടായിരുന്നത്. മണിയുടെ ഭാര്യ പാത്രം കഴുകുമ്പോഴായിരുന്നു മതിൽ ഇടിഞ്ഞു വീണത്. സ്ഥലത്ത് നിന്നും പെട്ടെന്ന് മാറിയതിനാൽ അപകടം ഒഴിവായത്. മതിൽ കെട്ടിയ കല്ലുകൾ മുഴുവനായും അടുക്കള വശത്തേക്ക് വീഴുകയായിരുന്നു.
Also Read:കാസർകോട് കനത്തമഴയും കടല്‍ക്ഷോഭവും, വീട് നിലംപൊത്തുന്ന ദൃശ്യങ്ങൾ
തളിപ്പറമ്പ് നഗരസഭാ കുറ്റിക്കോൽ വാർഡ് കൗൺസിലർ ഇ കുഞ്ഞിരാമൻ, വില്ലേജ് ഓഫീസ് അധികൃതർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. വീടിനോട് ചേർന്ന് മണ്ണ് കൂടുതൽ ഒലിച്ചു പോകാൻ സാധ്യത ഉള്ളതിനാൽ കുടുംബത്തോടെ മാറി താമസിക്കാൻ വില്ലേജ് ഓഫീസർ നിർദ്ദേശം നൽകി.