കണ്ണൂർ: പയ്യന്നൂർ അന്നൂരിൽ നാടൻ തോക്കും തിരകളും കണ്ടെത്തി. അന്നൂർ പീപ്പിൾസ് ക്ലബിന് സമീപത്ത് ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് നാട്ടുകാർ ബാഗ് കണ്ടെത്തിയത്. പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ ഇ. മനോജിന്‍റെ നേതൃത്വത്തിൽ പൊലീസെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് നാടൻ തോക്കും 10 തിരകളും കണ്ടെത്തിയത്. തോക്കും തിരകളും കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
പയ്യന്നൂരിൽ തോക്കും തിരകളും കണ്ടെത്തി - അന്നൂരിൽ
ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് നാട്ടുകാർ ബാഗ് കണ്ടെത്തിയത്.
പയ്യന്നൂരിൽ തോക്കും തിരകളും കണ്ടെത്തി