കണ്ണൂർ: കോടിയേരി ബാലകൃഷ്‌ണന് അന്തിമോപചാരം അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. തിങ്കളാഴ്‌ച 12.30നാണ് അഴീക്കോടൻ മന്ദിരത്തിൽ (സിപിഎം ജില്ല കമ്മിറ്റി ഓഫിസ്) ഗവർണർ എത്തിയത്. അന്തിമോപചാരം അർപ്പിച്ചതിനുശേഷം കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരെ ആശ്വസിപ്പിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്.
Also Read: കോടിയേരിക്ക് നാടിന്‍റെ യാത്രാമൊഴി ; പയ്യാമ്പലത്ത് ഒരുക്കങ്ങൾ പൂർത്തിയായി
Also Read: വീടിനോട് വിട പറഞ്ഞ് കോടിയേരി: വിങ്ങിപ്പൊട്ടി നാട്