കണ്ണൂർ : അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കേസിൽ കണ്ണൂർ ആലക്കോട് സ്വദേശി അബ്‌ദുൾ സലീമിനെ കസ്റ്റംസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിലാണ് ഇയാളെത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും 856 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 965 ഗ്രാം ഭാരമുള്ള 3 ഗോൾഡ് കോമ്പൗണ്ട് ക്യാപ്‌സ്യൂളുകളായാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ ഇ.വികാസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.