ETV Bharat / state

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട ; പിടിച്ചത് 75 ലക്ഷത്തിന്‍റെ സ്വർണം - കണ്ണൂരിൽ സ്വർണവേട്ട വാർത്ത

1,514 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

kannur international airport  kannur international airport gold seizure  gold seized in kannur  കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട  കണ്ണൂരിൽ സ്വർണവേട്ട വാർത്ത  കണ്ണൂർ സ്വർണവേട്ട
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട
author img

By

Published : Jun 21, 2021, 10:31 PM IST

കണ്ണൂർ : മട്ടന്നൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 75 ലക്ഷം രൂപയോളം വിലമതിക്കുന്ന 1,514 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നും തിങ്കളാഴ്‌ച വൈകിട്ട് കണ്ണൂരിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസം സ്വർണം കണ്ടെടുത്തത്.

കണ്ണൂർ മന്നന്തേരി സ്വദേശി പി.പി. ഷംനാസിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലും സ്വർണം കണ്ടെടുത്തിരുന്നു.

കൂടുതൽ വായനയ്ക്ക്: കരിപ്പൂരില്‍ പുലര്‍ച്ചെ പിടിച്ചത് കവരാന്‍ ശ്രമിച്ച സ്വര്‍ണം, രാമനാട്ടുകര അപകടത്തിന് കാരണം ചേസിങ്

രാമനാട്ടുകരയില്‍ അഞ്ചുപേര്‍ മരിക്കാനിടയായ വാഹനാപകടവും അതിലെ ദുരൂഹതകളും കരിപ്പൂരില്‍ പിടികൂടിയത് കവരാന്‍ ശ്രമിച്ച സ്വര്‍ണമാണെന്ന നിഗമനത്തിലേക്കെത്താൻ പൊലീസിനെ സഹായിച്ചിരുന്നു. രണ്ട് സംഘങ്ങൾ സ്വർണക്കടത്തിന് ശ്രമം നടത്തിയതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.