ETV Bharat / state

കന്നി വോട്ടർമാർക്ക് വൃക്ഷത്തൈ വിതരണം ചെയ്‌ത് ആന്തൂർ നഗരസഭ

author img

By

Published : Dec 14, 2020, 8:23 PM IST

മോറാഴ ഹയർ സെക്കന്‍ററി സ്‌കൂളിലെ പോളിങ് ബൂത്തിലാണ് കന്നി വോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്‌തത്

കന്നി വോട്ടർമാർക്ക് വൃക്ഷത്തൈ വിതരണം ചെയ്‌ത് ആന്തൂർ നഗരസഭ  ആന്തൂർ നഗരസഭ  മോറാഴ  morazha  local polls 2020  local polls  kannur local news  kannur latest news
കന്നി വോട്ടർമാർക്ക് വൃക്ഷത്തൈ വിതരണം ചെയ്‌ത് ആന്തൂർ നഗരസഭ

കണ്ണൂര്‍: മോറാഴയിലെ ബൂത്തില്‍ കന്നി വോട്ടർമാർക്ക് വൃക്ഷത്തൈ വിതരണം ചെയ്‌ത് ആന്തൂർ നഗരസഭ. പേര, മുളക്, ചാമ്പ തുടങ്ങിയ വൃക്ഷത്തൈകളാണ് കന്നിവോട്ടർമാർക്ക് നൽകിയത്. നഗരസഭയിലെ മാതൃകാ ഹരിത ബൂത്തും കൂടിയാണ് മോറാഴ ഹയർ സെക്കന്‍ററി സ്‌കൂളിലെ പോളിംഗ് ബൂത്ത്. തികച്ചും ഹരിതാഭമായ രീതിയിലാണ് മോറാഴ സ്‌കൂളിലെ ബൂത്ത് ഒരുക്കിയിരിക്കുന്നത്. കവുങ്ങിൻ പാള, പനയോല, കരിക്കിൻ തൊണ്ട്, തെങ്ങോല, വാഴക്കന്ന്‌ തുടങ്ങിയവ ഉപയോഗിച്ചാണ് ബൂത്ത് അലങ്കരിച്ചിരിക്കുന്നത്.

തൈകളുടെ വിതരണത്തിനായി ഹരിത കേരളം റിസോഴ്‌സ് പേഴ്‌സൺമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ലഭിക്കുന്ന തൈകൾ വീട്ടിലേക്ക് കൊണ്ടുപോയി നട്ട് ഫോട്ടോ എടുത്ത് അയക്കണമെന്ന നിബന്ധനയും നഗരസഭ നല്‍കിയിട്ടുണ്ട്. വാഴക്കൂമ്പ്, പാള, നെല്ലിക്ക, പുൽപ്പായ, കരിക്ക് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പൂമ്പാറ്റയാണ് ബൂത്തില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.