ETV Bharat / state

കണ്ണൂര്‍ ബലാത്സംഗം, വിദ്യാര്‍ഥിനികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട് - കണ്ണൂര്‍

കണ്ണൂരില്‍ പീഡനക്കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിനികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്.

പ്രതീകാത്മക ചിത്രം
author img

By

Published : Feb 4, 2019, 12:13 AM IST

കണ്ണൂരില്‍ ലൈംഗിക പീഡനത്തിനിരയായ വിദ്യാര്‍ഥിനികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ കഞ്ചാവ് ഉപയോച്ചിരുന്നതായി കണ്ടെത്തിയത്.

പറശ്ശിനിക്കടവ് കൂട്ടബലാത്സംഗത്തിനിരയായ കുട്ടിയും അതേ സ്കൂളിലെ മറ്റു ചില കുട്ടികളും കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് അടക്കം 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ലഹരിമരുന്നും മൊബൈല്‍ഫോണും നല്‍കിയാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം പീഡനക്കേസുകള്‍ ജില്ലയില്‍ കൂടിവരികയാണെന്നും കണ്ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Intro:Body:

കണ്ണൂരില്‍ ലൈംഗിക പീഡനത്തിനിരയായ സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ജില്ലയില്‍ പീഡ‍നക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിനികളില്‍ കഞ്ചാവിന്‍റെ ഉപയോഗം കണ്ടെത്തിയത്. പറശ്ശനിക്കടവ് കൂട്ടബലാത്സംഗക്കേസിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

പറശ്ശിനിക്കടവ് പീഡനത്തിനിരയായ പെണ്‍കുട്ടിയും അതേ സ്കൂളിലെ ചില പെണ്‍കുട്ടികളും കഞ്ചാവ് ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഹരിമരുന്നും മൊബൈല്‍ ഫോണും നല്‍കിയാണ് കുട്ടികളെ പീഡ‍ിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. പിതാവ് അടക്കമുള്ള ബന്ധുക്കളും പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇത്തരം ലൈംഗിക ചൂഷണങ്ങള്‍  കൂടിവരുകയാണെന്നും കണ്ണൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.