കണ്ണൂർ: റെഡ് സോൺ നിയമങ്ങൾ ലംഘിച്ച് അനാവശ്യ യാത്ര നടത്തിയതിനാണ് നാലുപേരെ പിടികൂടിയത്. റഫീഖ് , മഷൂദ് പെരിങ്ങാടി, ഉമർ പരിമഠം, ജലീൽ ന്യൂമാഹി എന്നിവരാണ് പിടിയിലായത്. ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ മാഹി പാലത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. .
14 ദിവസത്തെ നിരീക്ഷണത്തിന് ഇവരെ കോവിഡ് സെന്‍ററിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ടുപേരെ കണ്ണൂരിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ന്യൂ മാഹി എസ്എച്ച്ഒ ജെ.എസ്.രതീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടി സ്വീകരിച്ചത്.