കണ്ണൂര്‍: കൊട്ടിയൂർ പന്ന്യാംമലയില്‍ കര്‍ഷകനെ കാട്ടാന ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊട്ടിയൂര്‍ വനംവകുപ്പ് ഓഫീസിലേക്ക് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി രാമകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാത്രി 12 മണിക്കായിരുന്നു കര്‍ഷകനെ കാട്ടാന ആക്രമിച്ചത് . കൃഷിയിടത്തിൽ പതിവില്ലാത്ത ശബ്ദം കേട്ട് നോക്കാനിറങ്ങിയ കര്‍ഷകൻ വേലിക്കകത്ത് മാത്യുവിനെ കാട്ടാന അടിച്ചുവീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് മാത്യുവിനെ പിന്നീട് കണ്ടെത്തിയത്. മാത്യു ഇപ്പോൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
നീണ്ടുനോക്കിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
കര്‍ഷകനെ കാട്ടാന അടിച്ചിട്ടു; വനം വകുപ്പ് ഓഫീസിലേക്ക് കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് - കര്‍ഷകനെ കാട്ടാന അടിച്ചിട്ടു: കണ്ണൂര്‍ വനം വകുപ്പ് ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ച്
മാര്‍ച്ച് വനംവകുപ്പ് ഓഫീസിന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു
കണ്ണൂര്‍: കൊട്ടിയൂർ പന്ന്യാംമലയില്‍ കര്‍ഷകനെ കാട്ടാന ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊട്ടിയൂര്‍ വനംവകുപ്പ് ഓഫീസിലേക്ക് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി രാമകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാത്രി 12 മണിക്കായിരുന്നു കര്‍ഷകനെ കാട്ടാന ആക്രമിച്ചത് . കൃഷിയിടത്തിൽ പതിവില്ലാത്ത ശബ്ദം കേട്ട് നോക്കാനിറങ്ങിയ കര്‍ഷകൻ വേലിക്കകത്ത് മാത്യുവിനെ കാട്ടാന അടിച്ചുവീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് മാത്യുവിനെ പിന്നീട് കണ്ടെത്തിയത്. മാത്യു ഇപ്പോൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
നീണ്ടുനോക്കിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
രാത്രി 12 മണിയോടെയായിരുന്നു കൊട്ടിയൂർ പന്നിയാം മലയിൽ
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന വേലിക്കകത്ത് മാത്യുവിനെയാണ് അക്രമിച്ചത്. കൃഷിയിടത്തിൽ പതിവില്ലാത്ത ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ മാത്യുവിനെ ഇരുളിൽ മറഞ്ഞ് നിന്നിരുന്ന കാട്ടാന അടിച്ചു വീഴിക്കുകയായിരുന്നു. അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് മാത്യുവിനെ കണ്ടെത്തിയത്. ഇപ്പോൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
Byte
നീണ്ടുനോക്കിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് വനംവകുപ്പ് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ വൈസ് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം മാത്യു പറമ്പന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് ആമക്കാട്ട്, സിസിലി കണ്ണന്താനം മിനി പൊട്ടങ്കല്‍, ബിന്ദു വാഹാനി, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍, അഗസ്റ്റിന്‍ വടക്കേല്‍, റെജി കന്നുകുഴി, ബാബു കുമ്പുളുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പേരാവൂര്‍ എസ്.ഐ എം.വി കൃഷ്ണന്‍, കേളകം എസ്.ഐ പി.കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
Conclusion: