ETV Bharat / state

കണ്ണൂരിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് അഞ്ച് പേർക്ക് - tuesday

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്കും ഗൾഫിൽ നിന്നും വന്ന ഒരാൾക്കും സമ്പർക്കത്തിലൂടെ ഒരാൾക്കുമാണ് രോഗ സ്ഥിരീകരിച്ചത്.

കണ്ണൂർ  കണ്ണൂരിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് അഞ്ച് പേർക്ക്  ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്ക്  സമ്പർക്കം  kannur  tuesday  five more covid 19 cases in kannur
കണ്ണൂരിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് അഞ്ച് പേർക്ക്
author img

By

Published : Jun 2, 2020, 7:35 PM IST

കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ കുവൈറ്റില്‍ നിന്നും വന്നയാളാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗബാധ ഉണ്ടായിട്ടുണ്ട്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 236 ആയി. ഇതില്‍ 128 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പാട്യം സ്വദേശിയായ ഒമ്പത് വയസുകാരി രോഗം ഭേദമായി ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത്.

കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 30 നാണ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശിയായ 45 കാരന്‍ കുവൈത്തില്‍ നിന്ന് എത്തിയത്. കണ്ണപുരം സ്വദേശിയായ 25 കാരന്‍ മെയ് 29ന് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളൂരുവിലും അവിടെ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂരിലുമെത്തി. മുണ്ടേരി സ്വദേശികളായ 67കാരനും 57കാരനും മെയ് 25ന് ചെന്നൈയില്‍ നിന്നെത്തിയവരാണ്. ധര്‍മടം സ്വദേശിയായ 27കാരിക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 59 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 87 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 28 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും വീടുകളില്‍ 9262 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ ജില്ലയില്‍ നിന്നും 7542 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6769 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതിൽ 6344 എണ്ണം നെഗറ്റീവാണ്. 773 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.