കണ്ണൂർ: കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെപി മോഹനന്‍റെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് അകൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പിനുള്ള ശ്രമം നടന്നത്. കഴിഞ്ഞ ദിവസം മുതലാണ് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള റിക്വസ്റ്റ് നടത്തിയിട്ടുള്ളത്. കെപി മോഹനന്‍റെ ഫോട്ടോയും തെരഞ്ഞെടുപ്പ് പോസ്റ്റിറിന്‍റെ ഭാഗവും പ്രൊഫൈൽ ആയി ഉപയോഗിച്ചിട്ടുണ്ട്. സൈബർ നിയമ നടപടി ആവശ്യപ്പെട്ട് പാനൂർ പൊലീസിൽ പരാതി നൽകിയതായി കെപി മോഹനൻ അറിയിച്ചു. മെസേജുകളുടെ സ്ക്രീൻ ഷോട്ടിന്‍റെ കോപ്പിയടക്കമാണ് പരാതി നൽകിയിട്ടുള്ളത്. ഈ വിധത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്.
എൽഡിഎഫ് സ്ഥാനാർഥിയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അകൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം
കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെപി മോഹനന്‍റെ പേരിലാണ് വ്യാജ ഫെയ്സ് ബുക്ക് അകൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമിച്ചത്
കണ്ണൂർ: കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെപി മോഹനന്‍റെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് അകൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചവരോട് പണം ആവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പിനുള്ള ശ്രമം നടന്നത്. കഴിഞ്ഞ ദിവസം മുതലാണ് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള റിക്വസ്റ്റ് നടത്തിയിട്ടുള്ളത്. കെപി മോഹനന്‍റെ ഫോട്ടോയും തെരഞ്ഞെടുപ്പ് പോസ്റ്റിറിന്‍റെ ഭാഗവും പ്രൊഫൈൽ ആയി ഉപയോഗിച്ചിട്ടുണ്ട്. സൈബർ നിയമ നടപടി ആവശ്യപ്പെട്ട് പാനൂർ പൊലീസിൽ പരാതി നൽകിയതായി കെപി മോഹനൻ അറിയിച്ചു. മെസേജുകളുടെ സ്ക്രീൻ ഷോട്ടിന്‍റെ കോപ്പിയടക്കമാണ് പരാതി നൽകിയിട്ടുള്ളത്. ഈ വിധത്തിലുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്.
TAGGED:
കെപി മോഹനൻ