കണ്ണൂര്‍: വീട്ടുവളപ്പില്‍ വാറ്റുചാരായവും വാഷും സൂക്ഷിച്ച മധ്യവയസ്കനെ പേരാവൂർ എക്സൈസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷല്‍ എൻഫോഴ്‌സ്മെന്‍റ് ഡ്രൈവിനോടനുബന്ധിച്ച് പേരാവൂർ എക്സൈസ് നടത്തിയ പരിശോധനയിലാണ് കേളകം സ്വദേശി കാട്ടടിയിൽ വീട്ടിൽ ടോമി എന്ന തോമസ് പിടിയിലായത്. ഇയാൾ താമസിച്ചു വരുന്ന വീടിന്‍റെ പിൻവശത്ത് നിന്ന് 35 ലിറ്റർ വാഷും വില്പനക്കായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവും കണ്ടെടുത്തു.
എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.