ETV Bharat / state

എരഞ്ഞോളി മൂസയുടെ കുടുംബത്തിന് അടിയന്തര സഹായം നൽകുമെന്ന് മന്ത്രി

ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ അനുവദിക്കുമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രിയുടെ വാഗ്ദാനം

author img

By

Published : May 14, 2019, 11:19 AM IST

എരഞ്ഞോളി മൂസ

കണ്ണൂർ: മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ അതുല്യപ്രതിഭ എരഞ്ഞോളി മൂസയുടെ കുടുംബത്തിന് സാംസ്കാരിക ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ അനുവദിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ. അന്തരിച്ച എരഞ്ഞോളി മൂസയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എ എന്‍ ഷംസീര്‍ എംഎല്‍എ എന്നിവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് അടിയന്തര സഹായം അനുവദിക്കുന്നത്. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം അദ്ദേഹവുമായി ആലോചിച്ച് മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. എ എന്‍ ഷംസീര്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, ഫോക് ലോര്‍ അക്കാഡമി സെക്രട്ടറി കീച്ചേരി രാഘവന്‍, മത്സ്യക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമൻ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Intro:Body:

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ അതുല്യപ്രതിഭ എരഞ്ഞോളിമൂസയുടെ കുടുംബത്തിന് സാംസ് കാരിക ക്ഷേമനിധിബോര്‍ഡില്‍ നിന്ന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ അനുവദിക്കുമെന്ന് സാംസ്കാരിക വകുപ്പ്മന്ത്രി എ.കെ.ബാലൻ പറഞ്ഞു. അന്തരിച്ചഎരഞ്ഞോളിമൂസയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എ എന്‍ ഷംസീര്‍ എംഎല്‍എ എന്നിവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് അടിയന്തര സഹായം അനുവദിക്കുന്നത്. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം അദ്ദേഹവുമായി ആലോചിച്ച് മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. എ എന്‍ ഷംസീര്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, ഫോക് ലോര്‍ അക്കാഡമി സെക്രട്ടറി കീച്ചേരി രാഘവന്‍, മത്സ്യക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.