കണ്ണൂര്‍ : കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കള്‍ എവിടെ എന്ന ചോദ്യം കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തുന്നത് മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണെന്ന കെ മുരളീധരന്‍റെ പ്രസ്‌താവനക്കെതിരെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍.
എന്തും പറയാൻ മടിയില്ലാത്തവരാണ് കോൺഗ്രസ് നേതാക്കൾ. അവരുടെ നിലവാരത്തിന് അനുസരിച്ചാണ് അവർ കാര്യങ്ങൾ പറയുന്നത്. കേരളത്തിൽ കോൺഗ്രസ് നിലനിൽക്കുന്നത് മുസ്ലിം ലീഗിന്‍റെ ചിലവിലാണ്. ലീഗ് ഇല്ലെങ്കിൽ കേരളത്തിൽ കോൺഗ്രസ് ശൂന്യമാകും. ലീഗ് ഇല്ലാതെ കോൺഗ്രസ് ഒരു സീറ്റിൽ പോലും വിജയിക്കില്ല.
മുസ്ലിംലീഗ് ഇല്ലെങ്കിൽ ഉത്തരേന്ത്യയിലെ അവസ്ഥയായിരിക്കും കോൺഗ്രസിന്. എന്നാല്‍ ലീഗ് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെ ആശ്രയിക്കുകയാണെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു.