ETV Bharat / state

ഇ കെ നായനാർ സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു

സങ്കീർണ്ണമായ വർത്തമാനകാലസാഹചര്യത്തിൽ മാധ്യമ പ്രവർത്തകർക്ക് റഫറൻസ് ലൈബ്രറി അനിവാര്യമാണെന്ന് കോടിയേരി പറഞ്ഞു.

ഇ കെ നായനാർ സ്മാരക ലൈബ്രറി
author img

By

Published : Jun 4, 2019, 3:12 AM IST

കണ്ണൂർ: തലശ്ശേരി പ്രസ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഇ കെ നായനാർ സ്മാരക ലൈബ്രറി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാധ്യമ രംഗത്തുള്ളവർക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ടാവണമെന്നും, വാർത്തകൾ സത്യസന്ധമായിരിക്കാൻ ഉറപ്പ് വരുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വിവര സാങ്കേതിക വിദ്യകളുപയോഗിച്ച് വാർത്തകൾ സൃഷ്ടിക്കപ്പെടുന്ന കാലമാണിത്. എന്നാൽ അച്ചടി മാധ്യമങ്ങളോടുള്ള വിശ്വസ്തത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇന്നും കേരളത്തിൽ വായനക്കാർ വര്‍ധിക്കുകയാണ്. സങ്കീർണ്ണമായ വർത്തമാനകാല സാഹചര്യത്തിൽ മാധ്യമ പ്രവർത്തകർക്ക് റഫറൻസ് ലൈബ്രറി അനിവാര്യമാണെന്നും കോടിയേരി പറഞ്ഞു.

ചടങ്ങിൽ പ്രസിഡന്‍റ് അനീഷ് പാതിരിയാട് അധ്യക്ഷനായി. എ എൻ ഷംസീർ എംഎൽഎ, നഗരസഭാ ചെയർമാൻ സി കെ രമേശൻ, മുൻ മന്ത്രി കെ പി മോഹനൻ, അഡ്വ. കെ കെ രമേഷ്, മാധ്യമ പ്രവർത്തകരായ നവാസ് മേത്തർ, പൊന്ന്യം കൃഷ്ണൻ, സി സോമൻ, കാത്താണ്ടി റസാഖ് എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകരുടെ മക്കളായ വിദ്യാർഥി പ്രതിഭകൾക്ക് ഉപഹാരങ്ങളും കോടിയേരി സമ്മാനിച്ചു.

Intro:Body:

തലശ്ശേരിപ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പത്രാധിപർ ഇ.കെ.നായനാർ സ്മാരക ലൈബ്രറി ഉൽഘാടനം ചെയ്തു.മുൻ ആദ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.

മാധ്യമ രംഗത്തുള്ളവർക്ക് സാമൂഹ്യപ്രതിബദ്ധതയുണ്ടാവണമെന്നും, വാർത്തകൾ സത്യസന്ധമായിരിക്കാൻ ഉറപ്പ് വരുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

വിവര സാങ്കേതിക വിദ്യകളുപയോഗിച്ച് വാർത്തകൾ സൃഷ്ടിക്കപ്പെടുന്ന കാലമാണിത്. എന്നാൽ അച്ചടി മാധ്യമങ്ങളോടുള്ള വിശ്വസ്തത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇന്നും കേരളത്തിൽ വായനക്കാർ കൂടിക്കൂടി വരികയാണ്. സങ്കീർണ്ണമായ വർത്തമാനകാലസാഹചര്യത്തിൽ മാധ്യമ പ്രവർത്തകർക്ക് റഫറൻസ് ലൈബ്രറി അനിവാര്യമാണെന്ന് കോടിയേരി പറഞ്ഞു.

ചടങ്ങിൽ പ്രസിഡണ്ട് അനീഷ് പാതിരിയാട് അദ്ധ്യക്ഷനായി. എ.എൻ.ഷംസീർ എം.എൽ.എ, നഗരസഭാ ചെയർമാൻ സി.കെ.രമേശൻ, മുൻ മന്ത്രി കെ.പി.മോഹനൻ, അഡ്വ: കെ.കെ.രമേഷ്, മുതിർന്ന മാധ്യമ പ്രവർത്തകരായനവാസ് മേത്തർ, പൊന്ന്യം കൃഷ്ണൻ, സി.സോമൻ, കാത്താണ്ടി റസാഖ് എന്നിവർ സംസാരിച്ചു. മാധ്യമ പ്രവർത്തകരുടെ മക്കളായ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള ഉപഹാരങ്ങളും കോടിയേരി സമ്മാനിച്ചു.ഇ ടി വിഭാരത് കണ്ണൂർ .

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.