കണ്ണൂർ: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് 12 സ്ഥാപനങ്ങളില്‍ ഓഹരിയുള്ളതായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടെത്തൽ. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായാണ് ഓഹരികളുള്ളത്. ദിവസങ്ങളോളം നടത്തിയ പരിശോധനയിലാണ് രവീന്ദ്രന്‍റെ ഇടപാട് കണ്ടെത്തിയിരിക്കുന്നത്.
രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് പരാതി ഉയര്‍ന്ന വടകര, ഓര്‍ക്കാട്ടേരി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ 24 സ്ഥാപനങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഇതില്‍ 12 എണ്ണത്തിൽ രവീന്ദ്രനോ അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
ഇലക്‌ട്രോണിക്‌സ് സ്ഥാപനം, മൊബൈല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഹോം, വസ്‌ത്രവില്‍പന കേന്ദ്രം തുടങ്ങിയ ഇടങ്ങളിലാണ് പങ്കാളിത്തമുള്ളത്. കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം കൊച്ചി യൂണിറ്റിന് റിപ്പോര്‍ട്ട് കൈമാറും.