ETV Bharat / state

അങ്കണവാടി അപകടാവസ്ഥയില്‍; നടപടിയെടുക്കാതെ അധികൃതര്‍ - latest kannur news updates

24 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വയനാട് സംഭവം നടന്നതിന് ശേഷം നാട്ടുകാർ ഇവിടെ നടത്തിയ ശുചീകരണത്തില്‍ പൊത്തില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു

Disadvantage of authorities  In Anganwadi distress  അധികൃതരുടെ അനാസ്ഥ  അങ്കണവാടി ദുരിതത്തിൽ  latest kannur news updates  news updates from kannur
അധികൃതരുടെ അനാസ്ഥ; അങ്കണവാടി ദുരിതത്തിൽ
author img

By

Published : Dec 1, 2019, 1:45 AM IST

Updated : Dec 1, 2019, 2:57 PM IST

കണ്ണൂർ: പന്നിയൂർ പള്ളിവയലിൽ പ്രവര്‍ത്തിക്കുന്ന അങ്കണവാടി അപകടാവസ്ഥയില്‍. 2007 ൽ തളിപ്പറമ്പ് ഐസിഡിഎസ് ഓഫീസിന് കീഴിൽ കുറുമാത്തൂർ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച അങ്കണവാടിയാണ് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ അപകടാവസ്ഥയിലായത്. 24 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയില്‍ സുരക്ഷിതമായ ഒരു വാതില്‍പോലും ഇല്ല. ഉച്ചഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ കുട്ടികളെ പൊത്തുകൾ നിറഞ്ഞ തറയിൽ തുണി വിരിച്ചാണ് കിടത്തി ഉറക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു.

അങ്കണവാടി അപകടാവസ്ഥയില്‍; നടപടിയെടുക്കാതെ അധികൃതര്‍

അങ്കണവാടിയുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് പഞ്ചായത്തിനോടും ഐസിഡിഎസിനോടും ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. വയനാട് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നാട്ടുകാർ നടത്തിയ ശുചീകരണത്തില്‍ അംഗനവാടിയുടെ മുറ്റത്തെ പൊത്തിൽ നിന്നും വിഷമുള്ള ഇനം പാമ്പിനെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അങ്കണവാടിയിലെ പൊത്തുകള്‍ ജീവനക്കാർ തന്നെ സിമന്‍റ് ഉപയോഗിച്ച് അടച്ചു. അങ്കണവാടി നവീകരിച്ചില്ലെങ്കില്‍ കുട്ടികളെ ഇവിടെ പഠിക്കാൻ അയക്കില്ലെന്ന തീരുമാനത്തിലാണ് രക്ഷിതാക്കള്‍. അതേ സമയം 24 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന അങ്കണവാടിയിൽ പാമ്പിനെ കണ്ടെത്തിയതോടെ പന്ത്രണ്ടോളം കുട്ടികൾ മാത്രമാണ് എത്തിയത്. അംഗനവാടിയുടെ ശോച്യാവസ്ഥ ബോധ്യപ്പെട്ടതായും
പന്നിയൂർ പള്ളിവയൽ അംഗനവാടിയുടെ അറ്റകുറ്റപ്പണികള്‍ മാർച്ച് മുപ്പത്തിയൊന്നിനകം തീർക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിന്‍റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Intro:തളിപ്പറമ്പ് പന്നിയൂർ പള്ളിവയലിലെ അംഗനവാടിയുടെ അവസ്ഥയാണിത്. 2017ൽ ഉൽഘടനം കഴിഞ്ഞതാണ് അംഗനവാടി കെട്ടിടം. കുട്ടികൾ കിടക്കുന്ന നിലത്ത് ചുമരിന് ചുവട്ടിലായി നിരവധി മാളങ്ങളാണ് ഉള്ളത്. വയനാട്ടിലെ സംഭവത്തിനു ശേഷം നാട്ടുകാർ ഈ മാളങ്ങൾ താൽക്കാലികമായി മണ്ണ് കൊണ്ട് അടച്ചിരിക്കുകയാണ്. അംഗനവാടിയുടെ മുറ്റത്തെ പൊത്തിൽ കയറി കൂടിയ വിഷപ്പാമ്പിനെ നാട്ടുകാർ ഇന്നലെ വൈകീട്ട് തല്ലിക്കൊന്നത് വലിയ ദുരന്തം ഒഴിവാക്കി.Body:2007 ൽ തളിപ്പറമ്പ് ഐ സി ഡി എസ് ഓഫീസിന് കീഴിൽ കുറുമാത്തൂർ പഞ്ചായത്തിലെ പന്നിയൂർ പള്ളിവയലിൽ ആരംഭിച്ച അംഗൻവാടിയാണിത്. അറ്റകുറ്റപ്പണി പോലും നടത്താൻ പഞ്ചായത്ത് തയ്യാറാകാത്തതിനാൽ കാലപ്പഴക്കം കാരണം അപകടകരമായ വിധത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
അംഗനവാടിയുടെ ക്ലാസ് മുറിയുടെ തറയിൽ നൂറുകണക്കിന് പൊത്തുകളാണ് കാണുന്നത്.
അംഗനവാടിയുടെ മുറ്റത്തെ പൊത്തിൽ നിന്നാണ് ശുചീകരണത്തിനിടയിൽ നാട്ടുകാർ വിഷപ്പാമ്പിനെ തല്ലിക്കൊന്നത്.
24 കുട്ടികൾ പഠിക്കുന്ന ഇവിടെ വാതിലുകൾ തകർന്നു കിടക്കുകയാണ്.
പൊത്തുകൾ നിറഞ്ഞ തറയിൽ തുണി വിരിച്ചാണ് ഉച്ചഭക്ഷണം കഴിച്ച കുട്ടികളെ കിടത്തി ഉറക്കുന്നത്.
നിരവധി തവണ നാട്ടുകാർ അംഗൻവാടിയുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പഞ്ചായത്തിനോടും ഐസിഡിഎസിനോടും ആവശ്യപ്പെട്ടു വരുന്നുണ്ടെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് കുട്ടികളുടെ മാതാപിതാക്കൾ പറയുന്നത്.
Byte ramya
വയനാട് സംഭവം നടന്നതിന് ശേഷം നാട്ടുകാർ നടത്തിയ ശുചീകരണത്തിനിടയിലാണ് നിരവധി പൊത്തുകൾ കണ്ടതും പാമ്പിനെ തല്ലിക്കൊന്നതും. തറയിലെ ഒട്ടുമിക്ക കുഴികളും അംഗൻവാടി ജീവനക്കാർ തന്നെ സിമന്റ് ഉപയോഗിച്ച് അടച്ചു കഴിഞ്ഞു.
എങ്കിലും മറ്റു വിധത്തിലുള്ള ശോചനീയാവസ്ഥകൾ പരിഹാരമില്ലാതെ തുടരുകയാണ്.
ഇത് പരിഹരിക്കാത്ത പക്ഷം കുട്ടികളെ അംഗനവാടിയിലേക്ക് അയക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ. 24 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന അങ്കണവാടിയിൽ ഇന്നലെ പാമ്പിനെയും കണ്ടതോടെ 12 ഓളം കുട്ടികൾ മാത്രമാണ് ഇന്ന് എത്തിയത്
byte ramyaConclusion:എന്നാൽ അംഗനവാടിയുടെ ശോച്യാവസ്ഥ ബോധ്യപ്പെട്ടതായും
പന്നിയൂർ പള്ളിവയൽ അംഗനവാടിയുടെ അറ്റകുറ്റപ്പണികളും മാർച്ച് 31നകം തീർക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.
Last Updated : Dec 1, 2019, 2:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.