കണ്ണൂര്‍: നവ്യാനുഭവം പകര്‍ന്ന് ഭിന്നശേഷി വിദ്യാര്‍ഥികളുടെ സഹവാസ ക്യാമ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും സമഗ്ര ശിക്ഷ കേരള മാടായി ബ്ലോക്ക് റിസോഴ്‌സ് സെന്‍ററിന്‍റെയും നേതൃത്വത്തിലാണ് കളിയോടം കൂട്ടായ്‌മ സംഘടിപ്പിച്ചത്. തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ആരംഭിച്ച ക്യാമ്പ് വൈകുന്നേരം മൂന്ന് മണിയോടെ സമാപിച്ചു.
ഇരുപതോളം കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഏഴോത്ത് ഏഴിലത്തു ബോട്ട് സവാരി ചെയ്‌തായിരുന്നു വിദ്യാര്‍ഥികളുടെ സംഗമം. കളിച്ചും ചിരിച്ചും പാട്ടുകൾ പാടിയുമാണ് കുട്ടികള്‍ പരിപാടി വർണാഭമാക്കിയത്.
ALSO READ: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ; എ.ജി.യുടെ നിയമോപദേശം തേടി സര്‍ക്കാര്‍
എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ അശോകൻ ടി.പി.യുടെ അധ്യക്ഷതയിൽ ഗാർഡിയൻ ഏയ്ഞ്ചൽസ് സ്ഥാപകനായ റഷീദ് ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ പി രാജൻ, പ്രജിന, സൗദ രക്ഷിതാക്കൾ, ബി.ആർ.സി സ്പെഷ്യൽ എജ്യുക്കേറ്റർമാർ, മാടായി ഗേൾസ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ എൻ.എസ്.എസ് വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ദേശീയ പണിമുടക്ക് സാഹചര്യത്തില്‍ മാറ്റിവച്ച രണ്ടാം ദിന ക്യാമ്പ് മറ്റൊരു തിയതിയില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.