ETV Bharat / state

എക്സൈസ് ജീവനക്കാരന്‍റെ മരണം; നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം

എക്സൈസ് ജീവനക്കാരൻ കെ.പി സുനിൽ കുമാറിന്‍റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ കോൺഗ്രസ് നേതൃത്വം രംഗത്തെത്തി

എക്സൈസ് ജീവനക്കാരന്‍റെ മരണം  കെ.പി സുനിൽ കുമാര്‍  ജില്ലാ കോൺഗ്രസ് നേതൃത്വം  കണ്ണൂർ  Excise Employee  District Congress leadership  justice
എക്സൈസ് ജീവനക്കാരന്‍റെ മരണം; നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വം
author img

By

Published : Jun 28, 2020, 8:31 AM IST

കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ജീവനക്കാരൻ കെ.പി സുനിൽ കുമാറിന്‍റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വം. കോൺഗ്രസ്‌ കല്യാട് മണ്ഡലം കമ്മിറ്റി ഇരിക്കൂർ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധർണ നടത്തി. സുനിലിന്‍റെ കുടുംബത്തിന് നഷ്ട പരിഹാരം നൽകണമെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്ക് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

എക്സൈസ് ജീവനക്കാരന്‍റെ മരണം; നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വം

സുനിലിന്‍റെ ചികിത്സയിൽ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിന് കൊവിഡ് ഉണ്ടായിരുന്നില്ല എന്ന പുതിയ പരിശോധനാ റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. സുനിലിന് കൊവിഡ് ഉണ്ടെന്ന് പറയുകയും പിന്നീട് ഇല്ലെന്ന് പറയുകയും ചെയ്തതിലെ വൈരുദ്ധ്യം ആശുപത്രി അധികൃതർ ജനങ്ങളോട് വ്യക്തമാക്കണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.