കണ്ണൂർ: സിപിഎം പൊളിറ്റ് ബ്യൂറോയിൽ ചരിത്രത്തിലാദ്യമായി ദലിത് പ്രാതിനിധ്യം. കണ്ണൂരില്‍ നടക്കുന്ന 23ാമത് പാര്‍ട്ടി കോണ്‍ഗ്രസിലാകും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം കുറിക്കുക. ബംഗാളിൽ നിന്നുള്ള ഡോ.രാമചന്ദ്ര ഡോം ആണ് സജീവ പരിഗണനയിൽ ഉള്ളത്.
CPM Polit Bureau members: ഇത്തവണയും പൊളിറ്റ് ബ്യൂറോയിൽ 17 പേർ തന്നെ തുടർന്നേക്കും. 22ാം പാര്‍ട്ടി കോണ്‍ഗ്രസിലും 17 അംഗങ്ങളായിരുന്നു. അതേസമയം നിലവിൽ 94 അംഗങ്ങളുള്ള കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര കമ്മിറ്റി വികസിപ്പിക്കുകയും കമ്മിറ്റിയിൽ കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യും. ഇക്കുറി കേന്ദ്ര കമ്മിറ്റിയിൽ വനിത പ്രാതിനിധ്യവും കൂടും.
Sitaram Yechury about Dalit representation: സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യം ഇല്ലാത്തതിനെ കുറിച്ച് വിശദീകരണവുമായി അടുത്തിടെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. ദലിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ പോലും പിബിയില്‍ എത്തുന്നില്ല എന്നതിന് ചരിത്രപരമായ പല കാരണങ്ങളുണ്ടെന്നും ഇത് മറികടക്കേണ്ടവ തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിബിയില്‍ വനിത പ്രാതിനിധ്യം കുറവാണെന്നും ദലിത് നേതാവ് ഇല്ലെന്നുമുള്ള പോരായ്‌മയെ കുറിച്ച് പാര്‍ട്ടിക്ക് ബോധ്യമുണ്ടെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഈ പോരായ്‌മയാണ് ഇപ്പോള്‍ പരിഹരിച്ചിരിക്കുന്നത്.