ETV Bharat / state

തളിപ്പറമ്പ് സിപിഎമ്മിലെ വിഭാഗീയതയും രാജിയും ; പ്രചാരണം തെറ്റെന്ന് ലോക്കല്‍ സെക്രട്ടറി - പ്രചാരണം തെറ്റെന്ന് ലോക്കല്‍ സെക്രട്ടറി

'പോസ്റ്റർ പ്രചാരണത്തെയും പ്രകടനത്തെയും പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്'

CPM thaliparamb Brach news  Sectarianism CPM thaliparamb Brach committee  Sectarianism CPM thaliparamb Brach committee news  CPM kannur news  CPM thaliparaba news  Pullaikkodi chandran News  പുല്ലായ്ക്കൊടി ചന്ദ്രൻ വാര്‍ത്ത  ലോക്കല്‍ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ  പ്രചാരണം തെറ്റെന്ന് ലോക്കല്‍ സെക്രട്ടറി  തളിപ്പറമ്പ് ലോക്കല്‍ കമ്മിറ്റിയില്‍ വിഭാഗീയത
വിഭാഗീയത, രാജി; പ്രചാരണം തെറ്റെന്ന് ലോക്കല്‍ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ
author img

By

Published : Oct 25, 2021, 7:48 PM IST

കണ്ണൂര്‍ : തെറ്റിദ്ധാരണ പരത്തിയാണ് തളിപ്പറമ്പിൽ ഒരു വിഭാഗം ശക്തി പ്രകടനത്തില്‍ ആളുകളെ പങ്കെടുപ്പിച്ചതെന്ന് സിപിഎം നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന്‍. സി.പി.എമ്മിൽ വിഭാഗീയതയുണ്ടെന്നും ബ്രാഞ്ച് സെക്രട്ടറിമാർ രാജിക്കത്ത് നൽകിയെന്നുമുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റർ പ്രചാരണത്തെയും പ്രകടനത്തെയും പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. അബദ്ധവശാൽ പ്രകടനത്തില്‍ പങ്കെടുത്തുപോയവരാണ് ഭൂരിഭാഗവും. അവർ പാർട്ടിയെ വെല്ലുവിളിച്ച് നടക്കുന്നവരോ പാർട്ടി വിരുദ്ധരോ അല്ല. തെറ്റ് മനസിലാക്കി പാർട്ടിയോടൊപ്പം നിൽക്കുമെന്നാണ് വിശ്വാസം.

വിഭാഗീയത, രാജി; പ്രചാരണം തെറ്റെന്ന് ലോക്കല്‍ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ

Also Read: തളിപ്പറമ്പ് സിപിഎമ്മില്‍ വിഭാഗീയത മുറുകുന്നു : മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചു

ആരെങ്കിലും തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടോയെന്നത് പാർട്ടി പരിശോധിക്കും. തനിക്ക് നാടുമായി ബന്ധമില്ല എന്നത് പുറമെ നിന്നുള്ളവരല്ല പറയേണ്ടത്. ലോക്കൽ സെക്രട്ടറി എന്നതിന് പുറമെ പാർട്ടി മറ്റ് പല ചുമതലകളും നൽകിയിട്ടുണ്ട്.

അതുകൊണ്ട് നാട്ടിൽ തന്നെ നിന്ന് പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ഉണ്ടായെന്ന പ്രചാരണം തെറ്റാണ്. പാർട്ടിയിലും സമ്മേളനത്തിലും വിഭാഗീയത ഉണ്ടായിട്ടില്ല.

സാധാരണ നടപടിക്രമങ്ങൾ പാലിച്ചാണ് യോഗം നടന്നത്. യോഗത്തിനിടയ്ക്ക് വിഭാഗീയതയുടെ പേരിൽ ഇറങ്ങിപ്പോക്ക് ഉണ്ടായിട്ടില്ലെന്നും പുല്ലായിക്കൊടി ചന്ദ്രൻ പറഞ്ഞു. തെറ്റിദ്ധാരണയുടെ പേരിൽ പ്രകടനത്തിൽ പങ്കെടുത്തവരുടെ പേരിൽ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.