ETV Bharat / state

കണ്ണൂരിനെ ചെങ്കടലാക്കി റെഡ് വളണ്ടിയർ മാർച്ച് ; സല്യൂട്ട് സ്വീകരിച്ച് സീതാറാം യെച്ചൂരി - സിപിഎം

കണ്ണൂരിലെ വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി 1600 റെഡ് വളണ്ടിയർമാരാണ് പരേഡിൽ പങ്കെടുത്തത്

cpm party congress  Red Volunteers  Sitaram Yechury  സിപിഎം പാർട്ടി കോൺഗ്രസ്  സിപിഎം  സീതാറാം യെച്ചൂരി
കണ്ണൂരിനെ ചെങ്കടലാക്കി റെഡ് വളണ്ടിയർ മാർച്ച്; സീതാറാം യെച്ചൂരി സല്യൂട്ട് സ്വീകരിച്ചു
author img

By

Published : Apr 10, 2022, 10:26 PM IST

കണ്ണൂർ : കണ്ണൂരിനെ അക്ഷരാർഥത്തില്‍ ചെങ്കടലാക്കി സിപിഎം റെഡ് വളണ്ടിയർ മാർച്ച്. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിന്‍റെ ഭാഗമായാണ് റെഡ് വളണ്ടിയർ മാർച്ച് സംഘടിപ്പിച്ചത്.

കണ്ണൂരിലെ വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നായി 1600 റെഡ് വളണ്ടിയർമാരാണ് പരേഡിൽ പങ്കെടുത്തത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ചേർന്ന് ഗാർഡ് ഓഫ് ഹോണർ ഏറ്റുവാങ്ങി.

കണ്ണൂരിനെ ചെങ്കടലാക്കി റെഡ് വളണ്ടിയർ മാർച്ച്; സീതാറാം യെച്ചൂരി സല്യൂട്ട് സ്വീകരിച്ചു

also read: ചരിത്രം തിരുത്തിക്കുറിച്ച് രാമചന്ദ്ര ഡോം ; സിപിഎം പിബിയിലെ ആദ്യ ദലിത് പ്രതിനിധി

കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലേക്ക് കടന്നുവന്ന പരേഡിനെ ഹർഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് ജനം വരവേറ്റത്. റെഡ് വളണ്ടിയർ ജില്ല ക്യാപ്റ്റൻ സക്കീർ ഹുസൈന്‍റെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. പുരുഷ - വനിത വളണ്ടിയർമാർ ജന്‍ഡര്‍ ന്യൂട്രൽ യൂണിഫോം ധരിച്ച് സംഘടിപ്പിച്ച സംസ്ഥാനത്തെ ആദ്യ പരേഡ് ആയിരുന്നു കണ്ണൂരിലേത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.