കണ്ണൂർ : പിണറായി ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്കിൽ ലോണിന് അപേക്ഷിച്ച യുവതിയോട് ബാങ്ക് സെക്രട്ടറി ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് പരാതി.
ധർമ്മടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ നിഖിൽ നരങ്ങോലി മോശമായി സംസാരിച്ചെന്നും ശല്യപ്പെടുത്തിയെന്നുമാണ് പാര്‍ട്ടിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.
അർദ്ധരാത്രി ഫോണിൽ വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്ട്സ്ആപ്പില്‍ നിരന്തരം മെസേജ് അയക്കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു.
ശല്യം തുടർന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ ചോദ്യം ചെയ്തു.
Also Read: പൊതുവാച്ചേരിയിലേത് കൊലപാതകം ; വധിക്കപ്പെട്ടത് മോഷണക്കേസിൽ വിവരം നൽകിയ പ്രജീഷ്
നടപടി എടുത്തില്ലെങ്കിൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരം കിടക്കുമെന്ന് യുവതി സൊസൈറ്റി പ്രസിഡന്‍റും മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം പ്രതിനിധിയുമായ പി.ബാലനെ അറിയിച്ചതോടെ ജനറൽ ബോഡി ചേർന്നു.
തുടര്‍ന്ന് അന്വേഷണ വിധേയമായി ബാങ്ക് ഇയാളെ സസ്പെന്‍ഡ് ചെയ്‌തു. അതേസമയം പാർട്ടി ഇതുവരെ ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.