കണ്ണൂർ: കൊവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നില അതീവ ഗുരുതരം. പ്രമേഹ രോഗിയായ ജയരാജന് കടുത്ത ന്യുമോണിയയും പിടിപെട്ടതോടെയാണ് ആരോഗ്യനില വഷളായത്. പരിയാരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം .
മന്ത്രി കെ കെ ശൈലജ ആശുപത്രിയിലെത്തി ഡോക്‌ടർമാരെ കണ്ടു. മന്ത്രി ഇ പി ജയരാജനും പരിയാരം മെഡിക്കൽ കോളജിൽ എത്തി. തിരുവനന്തപുരത്തു നിന്നും വിദഗ്‌ധ ഡോക്‌ടർമാർ മൂന്ന് മണിയോടെ കണ്ണൂരിലെത്തും. ഒരാഴ്‌ച മുമ്പാണ് എം.വി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചത്.