ETV Bharat / state

ഡിസിസി ജനറല്‍ സെക്രട്ടറിയെ സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്‌തതായി പരാതി

അക്രമികളുടെ അരയില്‍ ആയുധമുണ്ടായിരുന്നെന്നും ഒരു സംഘം പ്രവർത്തകർ വേറെയും തമ്പടിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

കണ്ണൂര്‍  ഡിസിസി ജനറല്‍ സെക്രട്ടറി  കണ്ണൂര്‍  ക്രൈം ന്യൂസ്  CPM activists attack DCC general secretary  Kannur  Kannur latest news  crime latest news  crime news
കണ്ണൂരില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയെ സിപിഎം പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്‌തതായി പരാതി
author img

By

Published : Apr 3, 2021, 7:56 PM IST

കണ്ണൂര്‍: ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ കപ്പച്ചേരിയെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തതായി പരാതി. പട്ടുവം കൂത്താട്ടെ തറവാട് വീടിന് സമീപത്തുവച്ചാണ് അതിക്രമമുണ്ടായതെന്ന് തളിപ്പറമ്പ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളും മൊഴിയും അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്‍റെ ഗേറ്റ് കടന്ന് പുറത്തേക്കുവരുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചെന്നാണ് പരാതി. കല്ലുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

അക്രമികളുടെ അരയില്‍ ആയുധമുണ്ടായിരുന്നെന്നും ഒരു സംഘം പ്രവർത്തകർ വേറെയും തമ്പടിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. തന്നെ ആക്രമിച്ചുകൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായും രാജീവന്‍ കപ്പച്ചേരി പൊലീസിന് മൊഴി നൽകി. ശബ്‌ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെയാണ് അക്രമികള്‍ രക്ഷപ്പെട്ടതെന്ന് മൊഴിയിലുണ്ട്.

യുഡിഎഫ് കല്ല്യാശ്ശേരി മണ്ഡലം സ്ഥാനാര്‍ഥി ബ്രിജേഷ് കുമാറിന്‍റെ പ്രചാരണ പരിപാടി നടത്തിയത് സിപിഎം ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്താണെന്ന ആരോപണം യുഡിഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തത് വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് രാജീവന്‍ കപ്പച്ചേരി പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥലമാണെന്നറിഞ്ഞിട്ടും ബോധപൂര്‍വം കുഴപ്പമുണ്ടാക്കാനാണ് പ്രസംഗത്തിന് ആ സ്ഥലം തെരഞ്ഞെടുത്തതെന്ന് ആരോപിച്ച് സിപിഎം നേതാക്കളും പൊലീസിൽ പരാതി നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.