ETV Bharat / state

തലശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു - സിപിഎം-ബിജെപി സംഘര്‍ഷം

സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപണം

cpm activist hacked to death  thalassery murder  സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു  സിപിഎം-ബിജെപി സംഘര്‍ഷം  crime news kerala
തലശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
author img

By

Published : Feb 21, 2022, 7:00 AM IST

കണ്ണൂർ: തലശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റിട്ടുണ്ട്

സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎം ആരോപണം. മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ട ഹരിദാസ്. ഒരാഴ്‌ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭ, ന്യു മാഹി പഞ്ചായത്തുകളിൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ സിപിഎം ഹർത്താൽ ആചരിക്കും. സംഭവത്തിൽ ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ബന്ധു ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.