കണ്ണൂർ: ജില്ലയില്‍ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പരിശോധനക്കയച്ച 360 സാമ്പിളുകളിൽ 302 എണ്ണത്തിൻ്റെ ഫലം ലഭ്യമായി. ഇതിൽ 275എണ്ണം നെഗറ്റീവും രണ്ട് എണ്ണം പോസിറ്റീവുമാണ്. ഇതോടെ കണ്ണൂരിൽ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10904 ആയി.
92 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിലവില്‍ 37പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും, 18പേര്‍ ജില്ലാ ആശുപത്രിയിലും 22 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 15 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെൻ്ററിലുമാണ് നിരീക്ഷണത്തിലുള്ളത്.