ETV Bharat / state

തലശ്ശേരിയില്‍ ബിജെപി പിന്തുണ വേണ്ടെന്ന് സിഒടി നസീർ - സിഒടി നസീർ

ബിജെപി സംസ്ഥാന അധ്യക്ഷൻ കാസർകോട് പിന്തുണ പ്രഖ്യാപിച്ചെന്നല്ലാതെ ഒരു ചർച്ചയും നടന്നിട്ടില്ല. പ്രചാരണത്തിനും മറ്റും പിന്തുണ നൽകിയിട്ടില്ലെന്നും നസീർ.

COT Nazeer  COT Naseer in Thalasseri  തലശേരിയിൽ ബിജെപി  സിഒടി നസീർ  തലശേരി ബിജെപി സ്ഥാനാർഥി
തലശേരിയിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സിഒടി നസീർ
author img

By

Published : Apr 1, 2021, 8:08 PM IST

കണ്ണൂർ: തലശ്ശേരിയില്‍ ബിജെപിയുടെ പിന്തുണ വേണ്ടെന്ന് ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി സിഒടി നസീർ. പത്രിക തള്ളിയതിനെ തുടർന്ന് തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാർഥി ഇല്ലാതായിരുന്നു. തുടർന്ന് ബിജെപി സിഒടി നസീറിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ആ പിന്തുണ തനിക്ക് വേണ്ടെന്നാണ് നസീർ വ്യക്തമാക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കാസർകോട്ട് പിന്തുണ പ്രഖ്യാപിച്ചെന്നല്ലാതെ മറ്റൊരു ചർച്ചയും നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നൽകിയിട്ടില്ലെന്നും നസീർ പറയുന്നു. തടിയൂരാൻ വേണ്ടിയാണ് ബിജെപി തനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും പാർട്ടിയും ഉയർത്തിപ്പിടിക്കുന്നതെന്നും അത് വർഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നസീർ വ്യക്തമാക്കി. എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നസീർ 2017ലാണ് സിപിഎം വിട്ടത്. സിപിഎം തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായിട്ടുണ്ട്. ബിജെപിക്ക് കണ്ണൂർ ജില്ലയിൽ കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മണ്ഡലമാണ് തലശ്ശേരി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.