ETV Bharat / state

സിഒടി വധശ്രമം: പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

നാല് ദിവസത്തേക്കാണ് പ്രതികളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

സിഒടി വധശ്രമം
author img

By

Published : Jun 26, 2019, 8:27 PM IST

Updated : Jun 26, 2019, 10:53 PM IST

കണ്ണൂർ: വടകര പാര്‍ലമെന്‍റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങിയ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. നാല് ദിവസത്തേക്കാണ് പ്രതികളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാവുംഭാഗം സ്വദേശികളായ മുക്കാളി മീത്തല്‍ വീട്ടില്‍ ജിത്തൂട്ടിയെന്ന വി ജിതേഷ് (35) കുന്നിനേരി മീത്തല്‍ വീട്ടില്‍ ബ്രിട്ടോയെന്ന എം വിപിന്‍ (32) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 29ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. സിഒടി നസീറിനെ ആക്രമിക്കാന്‍ ബ്രിട്ടോയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊട്ടിയന്‍ സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവ ശേഷം ഏറെ നാളായി ഇവരെ പിടികൂടാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും പ്രതികള്‍ അന്യ സംസ്ഥാനങ്ങളിലുള്‍പ്പെടെ ഒളിവില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. മെയ് 18ന് രാത്രി ഏഴര മണിയോടെയാണ് നസീറിന് നേരെ തലശ്ശേരി കായ്യത്ത് റോഡില്‍ വെച്ച് വധശ്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നസീര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.

Intro:Body:

വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തിങ്കളാഴ്ച കോടതിയില്‍ കീഴടങ്ങിയ രണ്ട് പ്രതികളെ നാല് ദിവസത്തേക്ക് പോലീസ് ക്‌സറ്റഡിയില്‍ വിട്ടുനല്‍കി. ഈ മാസം 29ന് വൈകിട്ട് അഞ്ച് മണി വരെയാണ് പ്രതികളെ ചോദ്യം ചെയ്യാനായ് വിട്ട് നല്‍കിയത്.

കാവുംഭാഗം സ്വദേശികളായ മുക്കാളി മീത്തല്‍ വീട്ടില്‍ ജിത്തൂട്ടിയെന്ന വി.ജിതേഷ്( 35) കുന്നിനേരി മീത്തല്‍ വീട്ടില്‍ ബ്രിട്ടോയെന്ന എം.വിപിന്‍(32) എന്നിവരെയാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്.

സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ ബ്രിട്ടോയുടെ നതൃത്വത്തിലുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊട്ടിയന്‍ സന്തോഷ് പോലീസിന് മൊഴി നല്‍കിയിരുന്നു. സംഭവ ശേഷം ഏറെ നാളായി ഇവരെ പിടികൂടാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും പ്രതികള്‍ അന്യ സംസ്ഥാനങ്ങളിലുള്‍പ്പെടെ ഒളിവില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. 

മെയ് 18 ന് രാത്രി ഏഴര മണിയോടെയാണ്നസീറിന് നേരെ തലശ്ശേരി കായ്യത്ത് റോഡില്‍ വെച്ച് വധശ്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നസീര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ഇടിവി ഭാരത് കണ്ണൂർ .

Conclusion:
Last Updated : Jun 26, 2019, 10:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.