ETV Bharat / state

കർഷകരെ കൊലയ്ക്ക് കൊടുക്കുന്ന സർക്കാരെന്ന് കെസി വേണുഗോപാൽ, ഭരണപരാജയം മറച്ചുവയ്‌ക്കാൻ പലസ്‌തീൻ വിഷയം ഉയർത്തിക്കാട്ടുന്നുവെന്ന് കെ മുരളീധരൻ - ks venugopal

Price Hike and Farmer Suicide : കർഷകരെ കൊലയ്‌ക്ക് കൊടുക്കുന്ന ഇത്തരം കർഷക ദ്രോഹ സർക്കാർ ലോകത്ത് വേറെ ഇല്ലെന്ന് കെ സി വേണുഗോപാൽ. പഴയകാല കമ്മ്യൂണിസ്റ്റുകാർ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ നേതാക്കളെ ചാട്ടവാർ കൊണ്ട് അടിക്കുമെന്ന് കെ മുരളീധരൻ

Congress Criticized Government  കെ മുരളീധരൻ  കെ സി വേണുഗോപാൽ  വിലക്കയറ്റം  കർഷക ആത്മഹത്യ  സർക്കാരിനെതിരെ കോൺഗ്രസ്  Price Hike  Farmer Suicide  ks venugopal  k muraleedharan
Congress Criticized Government
author img

By ETV Bharat Kerala Team

Published : Nov 11, 2023, 8:50 PM IST

സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ്

കണ്ണൂർ : അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. കർഷകൻ ആത്മഹത്യ ചെയ്‌തത് ഏറെ സങ്കടകരവും വേദനാജനകവും ആണെന്ന് എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ എം പി (KC Venugopal) കണ്ണൂരിൽ പറഞ്ഞു. സർക്കാർ ചെയ്യുന്നത് കടുത്ത ജനദ്രോഹം ആണ്. കൃഷി ചെയ്‌ത കർഷകർ കൂലി ആണ് ചോദിക്കുന്നത് ഔദാര്യം അല്ല.

അത് പോലും കൊടുക്കാൻ കഴിയാതെ ഇവർ എന്തിനാണ് ഭരണത്തിൽ ഇരിക്കുന്നത്. കൃഷി ചെയ്‌ത കർഷകർക്ക് പണം കൊടുക്കാതെ ഈ സർക്കാരിന്‍റെ പരിഗണന 50 കോടി ചെലവിൽ കേരളീയം നടത്തൽ ആണെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. കടം വാങ്ങുന്നതിന് യാതൊരു നിയന്ത്രണവും ഇല്ലാത്ത സർക്കാരായി പിണറായി സർക്കാർ മാറി. കർഷകരുടെ നെല്ലിന് പണം കൊടുക്കാതെ, ക്ഷേമ പെൻഷൻ നൽകാതെ ആവശ്യ സാധനങ്ങളുടെ വില വർധിപ്പിച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കേന്ദ്ര സർക്കാരിന് വേണ്ടി വക്കാലത്ത് എടുക്കുന്ന പണി കോൺഗ്രസിന് ഇല്ല. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ ആണ്. എന്നാൽ, സംസ്ഥാന സർക്കാർ 50 കോടിക്ക് ധൂർത്ത് നടത്തിയിട്ട് ഇവിടുത്തെ സാമ്പത്തിക പ്രതിസന്ധിക്ക് അവരെ കുറ്റം പറയുന്നതിൽ അർത്ഥം എന്തെന്നും കെ സി വേണുഗോപാൽ ചോദിച്ചു. ആദ്യം സ്വയം നന്നാവണം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ചൂണ്ടി കാണിച്ചു ധവള പത്രം ഇറക്കുകയാണ് സംസ്ഥാന സർക്കാർ ആദ്യം ചെയ്യേണ്ടത്. അതിന് സർവകക്ഷി യോഗം വിളിച്ചാൽ യുഡിഎഫ് പങ്കെടുക്കുമല്ലോ എന്നും വേണുഗോപാൽ വ്യക്തമാക്കി.

അതേസമയം, സംസ്ഥാന സർക്കാരിന്‍റെ ഭരണ പരാജയങ്ങൾ ജനങ്ങൾക്ക് പൂർണമായും ബോധ്യപ്പെട്ടുവെന്ന് കെ മുരളീധരൻ എം പി യും (K Muraleedharan) വ്യക്തമാക്കി. ഇതിൽ നിന്ന് ശ്രദ്ധ മാറ്റാൻ ആണ് പലസ്‌തീൻ വിഷയവുമായി സിപിഎം രംഗത്തെത്തിയത്. അത് പലസ്‌തീനിനോടുള്ള ഐക്യദാർഢ്യം അല്ല. മറിച്ച്, ഭരണ പരാജയം മറച്ചുവയ്‌ക്കൽ ആണ്. കോൺഗ്രസ് എന്നും പലസ്‌തീൻ ജനതയോടൊപ്പം ആണെന്നും അതിനു ഗോവിന്ദൻ മാഷുടെയോ പിണറായിയുടെയോ സർട്ടിഫിക്കറ്റിന്‍റെ ആവശ്യം ഇല്ല എന്നും മുരളീധരൻ വ്യക്തമാക്കി.

Also Read : ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യ: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍

കാൽകാശിന് പണം ഇല്ലാത്തവരെ സമ്പന്നർ എന്ന് പറഞ്ഞാണ് സൈബർ ഗുണ്ടകൾ ആക്രമിക്കുന്നത്. ഓരോ ദിവസം പത്രം തുറക്കുമ്പോഴും ജനത്തിന് ഇരുട്ടടി ആണ്. കുടി വെള്ളത്തിന് കൂടി വില കൂട്ടിയാൽ എല്ലാം തീരുമെന്നും കേരള ജനത കുത്തുപാള എടുക്കേണ്ടി വരും എന്നും മുരളീധരൻ കൂട്ടി ചേർത്തു. മറ്റു സംസ്ഥാനങ്ങളിൽ ധൂർത്ത് കുറക്കുമ്പോൾ ഇവിടെ വികസനത്തിന്‍റെ പണം ധൂർത്ത് അടിക്കുകയാണ്. പഴയ കാല കമ്മ്യൂണിസ്റ്റുകാർ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ നേതാക്കളെ ചാട്ട വാർ കൊണ്ട് അടിക്കുമെന്നും കെ മുരളീധരൻ എം പി കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.