ETV Bharat / state

പെരുമ്പാമ്പിനെ കൊന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച യുവാക്കൾക്കെതിരെ പരാതി

പെരുമ്പാമ്പിനെ കയറിൽ കെട്ടി വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽ പെട്ടതോടെയാണ് പരിസ്ഥിതി- വന്യജീവി സംരക്ഷകനായ വിജയ് നീലകണ്‌ഠന്‍ രംഗത്തെത്തിയത്.

Complaint  video  python  പെരുമ്പാമ്പ്  സാമൂഹ്യ മാധ്യമം  പരാതി  പരിസ്ഥിതി-വന്യജീവി  ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍
പെരുമ്പാമ്പിനെ കൊന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച യുവാക്കൾക്കെതിരെ പരാതി
author img

By

Published : Sep 29, 2020, 12:51 PM IST

കണ്ണൂർ: പെരുമ്പാമ്പിനെ കയറിൽ കെട്ടി വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച യുവാക്കൾക്കെതിരെ പരാതി. വീഡിയോ ശ്രദ്ധയിൽപ്പെട്ട പരിസ്ഥിതി- വന്യജീവി സംരക്ഷകനായ വിജയ് നീലകണ്‌ഠനാണ് പരാതി നൽകിയത്. തളിപ്പറമ്പ് ചിറവക്കില്‍ നിർമാണ ജോലിക്കെത്തിയ ഒരു സംഘം യുവാക്കൾ പെരുമ്പാമ്പിൻ്റെ കഴുത്തില്‍ കയര്‍ കുടുക്കി ക്രൂരമായി കൊന്നതായാണ് പരാതി. സംഭവത്തിൽ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജയപ്രകാശിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു. കാപ്പിമല സ്വദേശിയായ ഒരാളെ പരാതിക്കാരൻ തിരിച്ചറിഞ്ഞിരുന്നു. വീഡിയോ ചിത്രീകരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാണെന്നും മൂന്നോളം പേരാണ് സംഭവസമയത്ത് ഉണ്ടായിരുന്നതെന്നും വിജയ് നീലകണ്‌ഠൻ പറഞ്ഞു.

പെരുമ്പാമ്പിനെ കൊന്ന് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച യുവാക്കൾക്കെതിരെ പരാതി

വന്യജീവി നിയമ പ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെട്ടതാണ് പെരുമ്പാമ്പ്. ഇതിനെ പിടിക്കുന്നതും കൊല്ലുന്നതും വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ച് പിഴയും ഏഴ് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും തെളിവുകൾ ലഭിച്ചാൽ പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്നും തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.