ETV Bharat / state

അമിത് ഷാ കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

കേരളത്തെ അപമാനിക്കാൻ അമിത് ഷാ ശ്രമിച്ചിട്ടും ഇതിനെതിരെ മിണ്ടാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും പിണറായി പറഞ്ഞു.

author img

By

Published : Mar 8, 2021, 7:46 PM IST

Updated : Mar 8, 2021, 9:04 PM IST

CM says Amit Shah is trying to insult Kerala  കണ്ണൂർ  കേന്ദ്രമന്ത്രി അമിത് ഷാ  അമിത് ഷാ പിണറായി  kerala election 2021  cpm-bjp
അമിത് ഷാ കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

കണ്ണൂർ: കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്കെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് നീതിബോധം പഠിപ്പിക്കാൻ അമിത് ഷാ നിൽക്കേണ്ട. ഇത് കേരളമാണെന്നും വിരട്ടലൊന്നും ഇവിടെ ചെലവാകില്ലെന്നും മുഖ്യമന്ത്രി കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല സംസാരവും പ്രവർത്തിയും എങ്കിൽ മറുപടിയും അതേ രീതിയിൽ ആയിരിക്കും. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മതസൗഹാർദത്തിന് കേളി കേട്ട നാട്ടിൽ വന്നാണ് അമിത് ഷാ ഉറഞ്ഞു തുള്ളുന്നത്. വർഗ്ഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് എല്ലാവർക്കുമറിയാം. 2002ൽ ഗുജറാത്തിൽ നടന്നത് വർഗ്ഗീയ കലാപമല്ല. വംശഹത്യയാണ്. 2002 കാലത്തെ സ്വഭാവത്തിൽ നിന്നും അമിത് ഷാ മാറിയിട്ടില്ല എന്നാണ് ഇന്നലത്തെ പ്രസംഗത്തിൽ മനസിലായത്. തട്ടിക്കൊണ്ടു പോകലിന് ജയിലിൽ കിടന്നത് ആരാണെന്ന് അമിത് ഷാ സ്വയം ആലോചിക്കണം. സംശയാസ്പദ മരണം ഏതെന്ന് അമിത് ഷാ തന്നെ പറയട്ടെ. പറഞ്ഞാൽ അന്വേഷിക്കാനുളള പൊലീസ് കേരളത്തിലുണ്ട്. പക്ഷേ പുകമറ സൃഷ്ടിക്കാൻ നോക്കരുത്. 2010 ലെ സൊറാബുദ്ധീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ജയിലിൽ കിടന്ന ആളുടെ പേര് അമിത് ഷാ എന്നാണ്. അത് ഓർമ്മയുണ്ടാകണം. ആ കേസ് പരിഗണിക്കേണ്ട ജഡ്ജി 2014ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അതിനെക്കുറിച്ച് എന്താണ് ആരും മിണ്ടാത്തത്.

അഛാദിൻ കൊണ്ടുവന്നത് ഓർമ്മയില്ലേ. അതല്ല പിണറായി വിജയൻ എന്ന് ഈ നാടിന് അറിയാം. 600 രൂപയുണ്ടായിരുന്ന ക്ഷേമപെൻഷൻ 1600 രൂപയാക്കാൻ ഈ സർക്കറിനു സാധിച്ചു. സ്വർണ്ണക്കടത്തിൽ ചില ചോദ്യങ്ങൾ ബിജെപിയോടുണ്ട്. കടത്ത് തടയാൻ കസ്റ്റംസ് എന്ത് ചെയ്തു. തിരുവനന്തപുരം എയർപോർട്ട് കേന്ദ്രത്തിന് കീഴിലല്ലേ. ഇത് സ്വർണ്ണക്കടത്തിൻ്റെ ഹബ് ആയത് എങ്ങനെയെന്ന് അമിത് ഷാ മറുപടി പറയണം. കടത്ത് നിയന്ത്രിക്കുന്നതിന് നേതൃപരമായ പങ്ക് ഒരു കേന്ദ്ര സഹമന്ത്രിക്ക് ഉളളത് അമിത് ഷായ്ക്ക് അറിയാഞ്ഞിട്ടാണോ. നാടിന് അതറിയാമെന്നും പിണറായി ചൂണ്ടിക്കാട്ടി.അമിത് ഷായ്ക്കും കൂട്ടർക്കും വേണ്ടപ്പെട്ടവരിലേക്ക് എത്തിയപ്പോഴല്ലേ അന്വേഷണം തെറ്റായ നിലയിലേക്ക് പോയതെന്നും മുഖ്യമന്ത്രി കുറ്റപെപ്പെടുത്തി. മന്ത്രി പോലും പെട്ടേക്കാം എന്ന് വന്നപ്പോഴാണ് അന്വേഷണം തന്നെ ആവിയായത്. കേസിലെ മുഖ്യപ്രതിയെ 8 മാസമായിട്ടും ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണെന്നും പിണറായി ചോദിച്ചു.അന്വേഷണ ഏജൻസികളെ സർക്കാരിനെതിരെ തിരിച്ചുവിടാൻ ബിജെപി ശ്രമിച്ചു. അതിന് കോൺഗ്രസ് കൂട്ടുനിന്നു. പ്ലാവില കാട്ടുമ്പോൾ ആട് പിറകെ പോകുന്നതുപോലെ ആണ് കേരളത്തിലെ കോൺഗ്രസുകാർ ബിജെപിക്ക് പിന്നാലെ പോകുന്നതെന്ന് പിണറായി വിജയൻ പരിഹസിച്ചു. അന്വേഷണ ഏജൻസികളെ കാണിച്ചു പേടിപ്പിക്കാനൊന്നും ആരും ശ്രമിക്കേണ്ട. ജനങ്ങളിലാണ് ഞങ്ങൾക്ക് വിശ്വാസം. തദ്ദേശ തെരഞ്ഞെടുപ്പിൽ നാം അത് കണ്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും അത് ആവർത്തിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Last Updated : Mar 8, 2021, 9:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.