ETV Bharat / state

ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവം; അമ്മയെ കോടതിയില്‍ ഹാജരാക്കും - Child dies in Kannur Thayi

കുഞ്ഞിന്‍റെ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ശരണ്യയുടെ കാമുകനെ വിശദമായി ചോദ്യം ചെയ്യും

കണ്ണൂർ കണ്ണൂർ തയ്യിലിൽ കുട്ടിയുടെ മരണം ശരണ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും Child dies in Kannur Thayi Saranya will be produced in court today
കണ്ണൂർ തയ്യിലിൽ കുട്ടിയുടെ മരണം; ശരണ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും
author img

By

Published : Feb 19, 2020, 9:22 AM IST

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയയായ അമ്മ ശരണ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെ കൊലപാതകം നടന്ന തയ്യിൽ കടപ്പുറത്ത് എത്തിച്ച് തെളിവെടുപ്പും നടത്തും. പ്രതിയെ എത്തിക്കുന്നതറിഞ്ഞ് സ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ച് കൂടാൻ സാധ്യതയുള്ളതിനാൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുക. അതിനിടെ ശരണ്യയുടെ കാമുകനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. കുഞ്ഞിന്‍റെ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വിവാഹ മോചനത്തിന്‍റെ വക്കിലേക്ക് എത്തി നിൽക്കുമ്പോഴാണ് ഇരുപത്തിമൂന്നുകാരിയായ ശരണ്യ മകനോട് കൊടും ക്രൂരത ചെയ്‌തത്. തയ്യിൽ കടപ്പുറത്തെ സ്വന്തം വീട്ടിൽ അച്ഛനും അമ്മക്കും അനുജനും മകനുമൊത്താണ് ശരണ്യ ഏറെ നാളായി കഴിഞ്ഞിരുന്നത്. ഭർത്താവ് ഇവിടെ വരാറുണ്ടായിരുന്നെങ്കിലും രാത്രി വീട്ടിൽ തങ്ങാറില്ലായിരുന്നു. എന്നാൽ മകനെ കൊല്ലാൻ ആസൂത്രണം ചെയ്ത ദിവസം ഭർത്താവിനെ അവിടെ നിർബന്ധിച്ച് താമസിപ്പിക്കുകയായിരുന്നു. മകനെ അച്ഛനൊപ്പം കിടത്തി ശരണ്യ മറ്റൊരു മുറിയിൽ കിടന്നുറങ്ങി. പുലർച്ചെ മൂന്ന് മണിയോടെ മകനെ എടുത്ത് 50 മീറ്റർ അകലെയുള്ള കടലിലേക്ക് നടന്നു. ആദ്യം കടലിൽ മുക്കി. പിന്നീട് കടൽഭിത്തി നിർമിച്ച കൂറ്റൻ പാറകൾക്കിടയിലേക്ക് എറിഞ്ഞു. കുഞ്ഞ് കരഞ്ഞതോടെ വീണ്ടും വെള്ളത്തിൽ മുക്കി. തുടർന്ന് പാറകൾക്കിടയിൽ ഉപേക്ഷിച്ചു.

നേരം വെളുത്തതോടെ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവിനൊപ്പം ശരണ്യയും പൊലീസ് സ്റ്റേഷനിൽ എത്തി. ഇതിനിടെയാണ് വിയാന്‍റെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾക്കെതിരെ ബന്ധുക്കളടക്കം പരാതി പറഞ്ഞതോടെ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. അതിനിടെ കൊലപാതക സമയത്ത് ശരണ്യ ധരിച്ച വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചതോടെ എല്ലാം വ്യക്തമായി. കാമുകനെ കൂടി ചോദ്യം ചെയ്തതോടെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകം ഭർത്താവിന്‍റെ മേല്‍ ചുമത്തി കാമുകനൊപ്പം ജീവിക്കുകയായിരുന്നു പദ്ധതിയെന്ന് ശരണ്യ പൊലീസിന് മൊഴി നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.