ETV Bharat / state

ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് ചെന്നിത്തല

മുന്നണി ഐക്യത്തോടെ ഒരുമിച്ചാൽ പിണറായി വിജയൻ സർക്കാരിനെ അറബിക്കടലിൽ തള്ളാനാകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

ചെന്നിത്തലയും ന്യായ് പദ്ധതിയും വാര്‍ത്ത  ഐശ്വര്യ കേരള യാത്ര വാര്‍ത്ത  chennithala and nyayi pdhathi news  aishwarya kerala yatra news
ചെന്നിത്തല
author img

By

Published : Feb 1, 2021, 10:20 PM IST

Updated : Feb 3, 2021, 2:49 PM IST

കണ്ണൂര്‍: പാവപ്പെട്ട കുടുംബങ്ങൾക്ക് ആറായിരം രൂപ മാസം നൽകുന്ന ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി ഐക്യത്തോടെ ഒരുമിച്ചാൽ പിണറായി വിജയൻ സർക്കാരിനെ അറബിക്കടലിൽ തള്ളാനാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ തൊഴിലില്ലായ്‌മ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാവപ്പെട്ട കുടുംബങ്ങൾക്ക് ആറായിരം രൂപ മാസം നൽകുന്ന ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
രണ്ടാം ദിവസത്തെ പര്യടനം കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിച്ചു. കാസർകോട് ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി, അഴീക്കോട് മണ്ഡലങ്ങളിൽ യാത്രയ്ക്ക് പ്രവർത്തകർ സ്വീകരണം നൽകി. കണ്ണൂരിൽ നടന്ന സമാപന സമ്മേളനത്തിൽ യുഡിഎഫ്‌ നേതാക്കളായ എം കെ മുനീർ, എം എം ഹസ്സൻ, ഷിബു ബേബി ജോൺ, കെ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.

Last Updated : Feb 3, 2021, 2:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.