ETV Bharat / state

സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: ചെന്നിത്തല - സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു

വലിയ രീതിൽ പൈസ മുടക്കിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും ഇതിനൊക്കെ എവിടെ നിന്നാണ് സിപിഎമ്മിനു പണമെന്നും ചെന്നിത്തല ചോദിച്ചു

Chennithala says CPM is trying to sabotage elections using money  പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തല  ചെന്നിത്തല കണ്ണൂരിൽ  സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു  CPM is trying to sabotage elections using money
പണക്കൊഴുപ്പ് കാട്ടി സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ചെന്നിത്തല
author img

By

Published : Mar 23, 2021, 10:49 PM IST

Updated : Mar 23, 2021, 10:55 PM IST

കണ്ണൂർ: പണക്കൊഴുപ്പ് കാട്ടി സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വലിയ രീതിൽ പൈസ മുടക്കിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും ഇതിനൊക്കെ എവിടെ നിന്നാണ് സിപിഎമ്മിനു പണമെന്നും ചെന്നിത്തല ചോദിച്ചു. ഇരിക്കൂറിൽ യുഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫിന്‍റെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു രമേശ്‌ ചെന്നിത്തല.

സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: ചെന്നിത്തല
കള്ളാവോട്ട് ആരോപണങ്ങൾ ചെന്നിത്തല വീണ്ടും ആവർത്തിച്ചു. രണ്ടു മുന്നണികൾ തമ്മിൽ രണ്ടു ലക്ഷത്തിൽ താഴേ മാത്രം വോട്ടു വ്യത്യാസമാണ് കേരളത്തിൽ ഉള്ളത്. ഇവിടെയാണ് നാല് ലക്ഷം വ്യാജ വോട്ടുകൾ കണ്ടെത്തിയത്. ഒരാളുടെ പേരിൽ അഞ്ചു വോട്ടുകൾ വരെ ഉണ്ട്‌. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ ആട്ടിമറിക്കാനുള്ള ബോധപൂർവമായ നീക്കമാണ്. ഇടതു മുന്നണിയെ അധികാരത്തിലെത്തിക്കാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ വിശ്വാസമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യാജവോട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അന്ന് അത് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.ജനവികരത്തെ അട്ടിമറിക്കാൻ വളരെ ബോധപൂർവം സർക്കാർ മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഇതാണ് പുറത്ത് വന്ന സർവേകൾ കാണിക്കുന്നത്. എന്നാൽ ഇതിനെ ഒക്കെ തരണം ചെയ്ത് യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ചെന്നിത്തല പറഞ്ഞു. സർവേകളിലല്ല ജനങ്ങളിലാണ് തങ്ങൾക്ക് വിശ്വാസം. ജനങ്ങൾ യുഡിഎഫിനൊപ്പമാണ്. സർക്കാരിന്‍റേ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന നയമാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാരിനെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും. യുഡിഎഫിനെ തോൽപ്പിക്കാൻ ബിജെപിയും സിപിഎമ്മും ഒറ്റക്കെട്ടായി ശ്രമിക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യമായ തെരഞ്ഞെടുപ്പ് ഡീൽ നടക്കുന്നുണ്ട്. തലശേരിയിൽ അടക്കം ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ലാത്തത് ഇതിനു ഉദാഹരമാണെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ന്യായ് പദ്ധതി നടപ്പിലാക്കും. ഒരു പാർട്ടിയും ഇന്നുവരെ ഇറക്കാത്ത പ്രകടനപത്രികയാണ് യുഡിഎഫിന്‍റേത്. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ടാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ നിശബ്ദ വിപ്ലവമാണ് കോൺഗ്രസിൽ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Last Updated : Mar 23, 2021, 10:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.