ETV Bharat / state

മൻസൂർ വധം: അന്വേഷണത്തിന് ഐപിഎസുകാരന്‍ വേണമെന്ന് ചെന്നിത്തല - യൂത്ത് ലീഗ് പ്രവർത്തകൻ

അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത് തെളിവ് നശിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ്.

chennithala  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  യൂത്ത് ലീഗ് പ്രവർത്തകൻ  chennithala about mansoor murder case
മൻസൂർ കൊലപാതകം; ഐപിഎസ് ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് ചെന്നിത്തല
author img

By

Published : Apr 10, 2021, 2:46 PM IST

കണ്ണൂർ: സംസ്ഥാനത്ത് ഇനിയൊരു കൊലപാതകം ഉണ്ടാകാൻ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദേഹം. എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ഐപിഎസ് ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത് തെളിവ് നശിപ്പിക്കാനാണ്. മൻസൂറിൻ്റെ വീട്ടുകാർക്ക് കൂടി വിശ്വാസമുള്ള ഏജൻസിയാണ് കേസ് അന്വേഷിക്കേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മൻസൂർ വധം: അന്വേഷണത്തിന് ഐപിഎസുകാരന്‍ വേണമെന്ന് ചെന്നിത്തല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.