കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 14 കാരനെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എടക്കാട് പൊലീസാണ് അന്വേഷിക്കുന്നത്.
Also read: എട്ട് വയസുകാരിയെ പീഡിപ്പിച്ച 50കാരൻ അറസ്റ്റിൽ
പീഡനം നടന്നത് ജനുവരിയിലാണെന്ന് പരാതിയില്‍ പറയുന്നു. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്നാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്.
പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പ്രതിയായ പതിനാലുകാരന്‍. സ്ഥിരമായി പതിനാറുകാരിയുടെ വീട്ടിലെത്തിയിരുന്ന കൗമാരക്കാരന്‍ കുട്ടിയെ നിര്‍ബന്ധിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പേടി കാരണം സംഭവം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി.