കണ്ണൂർ: മട്ടന്നൂർ നടുവിനാട് സ്ഫോടനം നടന്ന രാജേഷിന്‍റെ വീട് സന്ദർശിക്കാനെത്തിയ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി ഉൾപ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഇരുപത് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. കഴിഞ്ഞ 21നാണ് നിടിയാഞ്ഞിരം വേളപ്പൊയിലെ രാജേഷിന്‍റെ വീട്ടിൽ സ്ഫോടനം നടന്നത്.
സ്ഥലം സന്ദർശിക്കുമെന്ന് പൊലീസിനെ അറിയിച്ചെങ്കിലും ആവശ്യത്തിന് സുരക്ഷ ഒരുക്കിയില്ലെന്നും സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇവരോട് സ്റ്റേഷനില്‍ ഹാജരാകാനാണ് നിർദേശം.