ETV Bharat / state

വാഹനം ഇടിപ്പിച്ച ശേഷം കാറില്‍ നിന്ന് രണ്ടര ലക്ഷം കവർന്ന എട്ടംഗ സംഘം അറസ്റ്റില്‍ - കാര്‍ യാത്രകരെ കവര്‍ന്നു

ഷബിനും സംഘവും പ്രതികള്‍ സഞ്ചരിച്ച വാഹനത്തിലാണ് ഇടിച്ചതെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി നാല് പേരെയും കാറില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കുകയും ചെയ്തു. തുടര്‍ന്ന് കഞ്ചാവ് കടത്തുകയാണെന്ന് പറഞ്ഞ് കാറില്‍ പരിശോധന നടത്തുകയും ഡാഷ്‌ ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുമായി സംഘം കടന്ന് കളയുകയുമായിരുന്നു.

KL_KNR_01_18.6.22_Robery_KL10004  വാഹനം ഇടിച്ച് കാര്‍ യാത്രികരെ കൊള്ളയടിച്ചു  The car robbed the passengers  കാര്‍ യാത്രകരില്‍ നിന്ന് രണ്ടര ലക്ഷം കവര്‍ന്നു  കാര്‍ യാത്രകരെ കവര്‍ന്നു  നാലംഗ സംഘത്തെ കവര്‍ന്നു
വാഹനം ഇടിച്ച് കാര്‍ യാത്രികരെ കൊള്ളയടിച്ചു
author img

By

Published : Jun 19, 2022, 7:10 AM IST

കണ്ണൂര്‍: ഗോണിക്കുപ്പയില്‍ വാഹനമിടിച്ച് കാര്‍ യാത്രികരെ കൊള്ളയടിച്ച സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. തിരുവങ്ങാട് കുട്ടിമാക്കൂല്‍ സ്വദേശികളായ ശ്രീചന്ദ് (27), എസ്.ഷെറിന്‍ലാല്‍ (30), ജി. അര്‍ജുന്‍ (32), തിരുവങ്ങാട് സ്വദേശി ഇ.സി.ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ. അക്ഷയ് (27), മാനന്തവാടി തായലങ്ങാടി സ്വദേശികളായ എം.ജംഷീര്‍ (29), സി.ജെ.ജിജോ (31), പന്യന്നൂര്‍ സ്വദേശി സി.കെ.ആകാശ് (27) എന്നിവരെയാണ് വിരാജ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

പാനൂര്‍ സ്വദേശി ഷബിന്‍, സഹോദരൻ ജിതിൻ, ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ ഇർഷാദ്, മുർഷിദ് എന്നിവരാണ് തട്ടിപ്പിനിരയായത്. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. ബംഗളൂരുവില്‍ ഹോട്ടല്‍ നടത്താനായി മുറി നോക്കാന്‍ പോയി തിരിച്ച് വരുമ്പോള്‍ ഗോണിക്കുപ്പയില്‍ വെച്ച് പ്രതികളുടെ വാഹനം ഷബിനും സംഘവും സഞ്ചരിച്ച കാറില്‍ വന്നിടിക്കുകയായിരുന്നു.

തുടര്‍ന്ന് ഷബിനും സംഘവും പ്രതികള്‍ സഞ്ചരിച്ച വാഹനത്തിലാണ് ഇടിച്ചതെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി നാല് പേരെയും കാറില്‍ നിന്ന് ബലം പ്രയോഗിച്ച് ഇറക്കുകയും ചെയ്തു. തുടര്‍ന്ന് കഞ്ചാവ് കടത്തുകയാണെന്ന് പറഞ്ഞ് കാറില്‍ പരിശോധന നടത്തുകയും ഡാഷ്‌ ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയുമായി സംഘം കടന്ന് കളയുകയുമായിരുന്നു. ഷബിനും സംഘവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിരാജ് പേട്ട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതികളുടെ പേരില്‍ നിരവധി സ്‌റ്റേഷനുകളില്‍ മോഷണം, അക്രമം എന്നി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.

also read: എത്തിയത് അഞ്ചുപേര്‍, ജീവനക്കാരെ തോക്കിന്‍ മുനമ്പില്‍ നിര്‍ത്തി, ശേഷം കൊള്ളയടിച്ചത് 50 ലക്ഷം ; നടുക്കുന്ന വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.