കണ്ണൂർ : കുറുമാത്തൂർ കടവിൽ തോണി മറിഞ്ഞ് വിദ്യാർഥി മരണപ്പെട്ടു. തൃശൂർ കുന്നംകുളം സ്വദേശി ഇർഫാദ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്.
ALSO READ: വിഴിഞ്ഞത്ത് വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടി തല്ലിക്കൊന്നു
കുറുമാത്തൂർ ചൊരുക്കളയിലെ സുഹൃത്തിന്‍റെ വീട്ടിൽ വന്നതായിരുന്നു ഇർഫാദ്. തുടർന്ന് സുഹൃത്തുക്കളോടൊപ്പം കടവിലൂടെ തോണിയിൽ സഞ്ചരിക്കുമ്പോൾ തോണി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
മംഗലാപുരം യെനെപ്പോയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ് മരിച്ച ഇർഫാദ്.