കണ്ണൂർ: തലശ്ശേരിയിൽ എന്‍.ഡി.എയുടെ പിന്തുണ സി.ഒ.ടി നസീറിനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സി.പി.എമ്മിന്‍റെ അക്രമ രാഷ്‌ട്രീയത്തിന്‍റെ ഇരയും സി.പി.എം നേതൃത്വത്തെ ചോദ്യം ചെയ്‌തതിന്‍റെ പേരില്‍ വധശ്രമത്തിന് വിധേയനായ ആളുമാണ് നസീറെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തെയും ഏകാധിപത്യ പ്രവണതയെയും ജനങ്ങള്‍ക്ക് മുൻപില്‍ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല സ്ഥാനാര്‍ഥിയാണ് നസീറെന്നും ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും നസീറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
തലശ്ശേരിയിൽ സി.ഒ.ടി നസീറിനെ പിന്തുണക്കുമെന്ന് കെ.സുരേന്ദ്രൻ - BJP support COT Nazir
ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും നസീറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.