കണ്ണൂര്‍/തിരുവനന്തപുരം: സാർവ്വദേശീയ തലത്തിൽ പ്രവർത്തിച്ച മുതിർന്ന പത്രപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചിച്ചു. കിഴക്കൻ ജർമ്മനിയുടെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്‍റേയും വാര്‍ത്തകള്‍ ലോകത്തെ അറിയിക്കാൻ പതിറ്റാണ്ടുകൾ ചെലവഴിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബെർലിൻ കുഞ്ഞനന്തൻ നായരുടെ 'ഒളിക്യാമറകൾ പറയാത്തത്', 'പൊളിച്ചെഴുത്ത്' എന്നി പുസ്തകങ്ങൾ രാഷ്ട്രീയ ചരിത്രാന്വേഷികൾക്ക് വഴികാട്ടിയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അനുസ്‌മരിച്ചു.